'എങ്ങനെയാണ് മമ്മൂട്ടിയെ മോഹൻലാൽ ഉമ്മ വയ്ക്കണ സീൻ എടുത്തത്?'; അൽഫോൺസിന് ജോഷി നൽകിയ രസകരമായ മറുപടി

തിരികെ താൻ ചില സംശയങ്ങൾ ചോദിച്ചെന്നും അൽഫോൺസ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
'എങ്ങനെയാണ് മമ്മൂട്ടിയെ മോഹൻലാൽ ഉമ്മ വയ്ക്കണ സീൻ എടുത്തത്?'; അൽഫോൺസിന് ജോഷി നൽകിയ രസകരമായ മറുപടി

സംവിധായകൻ ജോഷിക്കൊപ്പമുള്ള സ്നേഹ സംഭാഷണത്തിന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് അൽഫോൺസ് പുത്രൻ. 2015 ൽ പ്രേമം എന്ന സിനിമയുടെ റിലീസിന് പിന്നാലെ ജോഷിയുമായി കണ്ടുമുട്ടി. ആ അവസരത്തിൽ പ്രേമം സിനിമയുടെ മേക്കിങ്ങിനെക്കുറിച്ച് അദ്ദേഹം ചോദിച്ചു. തിരികെ താൻ ചില സംശയങ്ങൾ ചോദിച്ചെന്നും അൽഫോൺസ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

പ്രേമത്തിൽ മൂന്ന് കാലഘട്ടം എങ്ങനെയാണ് ചിത്രീകരിച്ചത് എന്ന് അദ്ദേഹം ചോദിച്ചു. മൂന്നും ഓരോ കാലഘട്ടത്തിന്റെ സ്റ്റൈലിൽ ഷൂട്ട് ചെയ്തു എന്ന് താൻ മറുപടി നൽകിയപ്പോൾ അതാണ് ആ സിനിമയുടെ അഴക് എന്ന് അദ്ദേഹം പറഞ്ഞു. നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിെൽ മമ്മൂട്ടിയെ മോഹൻലാൽ ഉമ്മ വയ്ക്കുന്ന സീൻ എങ്ങനെയാണ് എടുത്തതെന്ന് താൻ ചോദിച്ചു. മോഹൻലാൽ ചെയ്ത ഇംപ്രൊവൈസേഷൻ ആണതെന്നും തനിക്കും അത് ഇഷ്ടപ്പെട്ടതുകൊണ്ട് സിനിമയില്‍ ഉൾപ്പെടുത്തുകയായിരുന്നുവെന്ന് ജോഷി പറഞ്ഞതായും അൽഫോൺസ് പുത്രൻ അറിയിച്ചു.

അൽഫോൺസ് പുത്രന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

ബാക് ടൂ 2015 …

പ്രേമം റിലീസിന് ശേഷം ജോഷി സാർ പ്രേമം മേക്കിങ്ങിനെക്കുറിച്ച് ചോദിച്ചപ്പോൾ എനിക്ക് സന്തോഷമായി.

ജോഷി സർ: മോൻ എങ്ങനാണ് മൂന്ന് കാലഘട്ടവും ഷൂട്ട് ചെയ്തത് ?

ഞാൻ: സർ മൂന്നും ഓരോ കാലഘട്ടത്തിന്റെ സ്റ്റൈലിൽ ഷൂട്ട് ചെയ്തു.

ജോഷി സർ: ആ ഡിഫറന്റ് ട്രീറ്റ്മെൻറ് ആണ് അതിന്റെ അഴക്.

'എങ്ങനെയാണ് മമ്മൂട്ടിയെ മോഹൻലാൽ ഉമ്മ വയ്ക്കണ സീൻ എടുത്തത്?'; അൽഫോൺസിന് ജോഷി നൽകിയ രസകരമായ മറുപടി
പേടിപ്പിക്കാൻ കൊടുമൺ പോറ്റി എത്തിയിട്ടും നടുങ്ങാതെ 'പ്രേമലു'

ഞാൻ: താങ്ക് യു സർ. സർ എങ്ങനയാണ് നമ്പർ 20 മദ്രാസ് മെയിലിൽ ലാലേട്ടൻ മമ്മൂക്കേനെ ഉമ്മ വയ്ക്കണ സീൻ എടുത്തത് ?

ജോഷി സർ: അത് മോഹൻലാൽ ഇട്ട ഇംപ്രൊവൈസേഷൻ ആണ്. ഞാൻ അപ്രൂവ് ചെയ്തു. ഞാൻ കൂടുതലും നൈസർഗികമായി വർക്ക് ചെയ്യുന്ന ആളാണ്. എനിക്ക് ലൊക്കേഷൻ വർക്ക് ആവണം, ഇല്ലെങ്കിൽ ആർട്ടിസ്റ്റിന്റെ പെർഫോമൻസ് എക്സൈറ്റ് ചെയ്യിക്കണം.

ഞാൻ: സാർ അടുത്ത ചോദ്യം. രണ്ട് സിനിമയിലാണ് ഞാൻ തിലകൻ സർ ഡോമിനേറ്റ് ചെയ്യാത്ത പടങ്ങൾ കണ്ടിട്ടുള്ളൂ. അത് ഒന്ന് ഗോഡ്ഫാദറും പിന്നെ നാടുവാഴികളും.

ജോഷി സാർ: ചിരിച്ചുകൊണ്ട്… മൂപ്പര് അനന്തന്റെ റോൾ ചോദിച്ചു. പക്ഷേ എനിക്കെന്തോ ആ റോൾ മധു സർ തന്നെ ചെയ്യണം എന്ന് തോന്നി.

അപ്പോഴേക്കും ഒപ്പം പരിപാടിയുടെ വേദി എത്തി. സാറും ഞാനും എന്റെ അമ്മായിച്ചൻ ആൽവിൻ ആന്റണിയും കാറിൽ നിന്ന് ഇറങ്ങി.

ജോഷി സർ : സീ യു മോനെ.

ഞാൻ: താങ്ക് യു സർ. സർ മാത്രമാണ് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ ഈ സിനിമയുടെ മേക്കിങ് ചോദിച്ചത്. നന്ദി സർ. അന്നും ഇന്നും നന്ദി സർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com