പേടിപ്പിക്കാൻ കൊടുമൺ പോറ്റി എത്തിയിട്ടും നടുങ്ങാതെ 'പ്രേമലു'

മമ്മൂട്ടി നായകനായ ഭ്രമയുഗം തിയേറ്ററുകളിൽ എത്തിയിട്ടും ചിത്രത്തിന്റെ കളക്ഷനില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല
പേടിപ്പിക്കാൻ കൊടുമൺ പോറ്റി എത്തിയിട്ടും നടുങ്ങാതെ 'പ്രേമലു'

ഗിരീഷ് എ ഡിയുടെ ഹാട്രിക് വിജയമായി മാറുകയാണ് 'പ്രേമലു'. മമ്മൂട്ടി നായകനായ ഭ്രമയുഗം തിയേറ്ററുകളിൽ എത്തിയിട്ടും ചിത്രത്തിന്റെ കളക്ഷനില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

കേരളത്തില്‍ നിന്ന് മാത്രം 14 കോടി രൂപയോളം പ്രേമലു നേടിയിട്ടുണ്ട്. ഇന്നലെ മാത്രം ചിത്രം ഇന്ത്യയില്‍ 1.40 കോടി രൂപയില്‍ അധികം നേടി. ആഗോള ബോക്സ് ഓഫീസില്‍ 21 കോടി രൂപയില്‍ കൂടുതലും ചിത്രം സ്വന്തമാക്കി എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‍നില്‍ക് പുറത്ത് വിട്ട റിപ്പോര്‍ട്ട്.

മമിത ബൈജു, നസ്ലെൻ എന്നിവർ കേന്ദ്ര കഥാപാത്രമായി ഒരുക്കിയ റൊമാന്റിക് കോമഡി എന്റർടെയ്നറായ ചിത്രം തിയേറ്ററിൽ കുതിച്ചു കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി ഒൻപതിനാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിൽ മാത്യു തോമസ് അതിഥി വേഷത്തിൽ എത്തിയിരുന്നു.

പേടിപ്പിക്കാൻ കൊടുമൺ പോറ്റി എത്തിയിട്ടും നടുങ്ങാതെ 'പ്രേമലു'
ബേസിൽ ജോസഫ് -രൺവീർ സിംഗ് ചിത്രം'ശക്തിമാൻ'; ചിത്രീകരണം അടുത്ത വർഷം

കേരളത്തിന് പുറത്തു നിന്നും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് വരുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് എന്നിവര്‍ക്കൊപ്പം ശ്യാം പുഷ്‍കരനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കിരണ്‍ ജോസിയും ഗിരീഷ്‌ എഡിയും ചേർന്നാണ് തിരക്കഥ. ഛായാഗ്രാഹണം നിര്‍വഹിച്ചത് അജ്‍മല്‍ സാബുവാണ്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിഷ്‍ണു വിജയ് ആണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com