ആസിഫ് എന്ന ആക്ഷൻ ഹീറോയ്ക്കുള്ള സമയമായി; 'ടിക്കി ടാക്ക' കർട്ടൻ റെയ്സർ

'കള'യ്ക്ക് ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടിക്കി ടാക്ക
ആസിഫ് എന്ന ആക്ഷൻ ഹീറോയ്ക്കുള്ള സമയമായി; 'ടിക്കി ടാക്ക' കർട്ടൻ റെയ്സർ

ആസിഫ് അലി നായകനാകുന്ന ടിക്കി ടാക്ക എന്ന ചിത്രത്തിന്റെ കർട്ടൻ കർട്ടൻ റെയ്സർ വീഡിയോ പുറത്തുവിട്ടു. നടന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകർ വീഡിയോ പുറത്തുവിട്ടത്. ആസിഫ് അലിയുടെ വ്യത്യസ്തമായ കഥാപാത്രത്തെ ഉറപ്പിക്കുന്നതാണ് വീഡിയോ. 'കള'യ്ക്ക് ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടിക്കി ടാക്ക.

സിനിമയുടെ ചിത്രീകരണ വേളയിൽ ആസിഫിന് അപകടം സംഭവിച്ചത് വാർത്തയായിരുന്നു. ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കിയൊരുക്കുന്ന ആക്ഷന്‍ ചിത്രമാണ് ടിക്കി ടാക്ക. നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

ആസിഫ് എന്ന ആക്ഷൻ ഹീറോയ്ക്കുള്ള സമയമായി; 'ടിക്കി ടാക്ക' കർട്ടൻ റെയ്സർ
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പുതിയ ചിത്രത്തിൽ ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും രോഹിത്ത് വി.എസും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ടിക്കി ടാക്ക'യ്ക്കുണ്ട്. ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, നസ്ലിൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com