ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പുതിയ ചിത്രത്തിൽ ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും

ചിത്രീകരണം ഫെബ്രുവരി 12ന് ആരംഭിക്കും
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പുതിയ ചിത്രത്തിൽ ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രത്തിൽ ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാന താരങ്ങളാകും. നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി 12ന് ആരംഭിക്കും. 'കെട്ടിയോളന്റെ മാലാഖ'യ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദ് ആണ് കൈകാര്യം ചെയ്യുന്നത്. ഗോപി സുന്ദർ സംഗീത സംവിധാനം നിർവ്വഹിക്കും.

മലയാള ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് ചെറിയ കാലയളവിൽ തന്നെ സ്വന്തമായ സ്ഥാനമുറപ്പിച്ച നിർമ്മാണ കമ്പനിയാണ് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്. തല്ലുമാല, ഡിയർ ഫ്രണ്ട്, അഞ്ചാം പാതിര, കലി തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ നിർമ്മാണ കമ്പനിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം ബിജു മേനോൻ നായകനാകുന്ന 'തുണ്ട്' ആണ്.

നടൻ ഓസ്റ്റിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രവും ആഷിക് ഉസ്മാൻ ആണ് നിർമ്മിക്കുന്നത്. 2023 ഒക്ടോബറിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിനൊപ്പം ജയസൂര്യയുടെ മൂന്നാം ചിത്രമാണിത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com