മരണ വാർത്തയുടെ സത്യാവസ്ഥ അറിയിച്ചത് 24 മണിക്കൂറിന് ശേഷം; പൂനം പാണ്ഡേയ്ക്കെതിരെ രൂക്ഷ വിമ‍‍ർശനം

'അവബോധം പ്രചരിപ്പിക്കാൻ മികച്ച മറ്റ് വഴികൾ കണ്ടെത്തണമായിരുന്നു, ഇത് ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ടാണ്'
മരണ വാർത്തയുടെ സത്യാവസ്ഥ അറിയിച്ചത് 24 മണിക്കൂറിന് ശേഷം; പൂനം പാണ്ഡേയ്ക്കെതിരെ രൂക്ഷ വിമ‍‍ർശനം

സെർവിക്കൽ ക്യാൻസറിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനെന്ന പേരിൽ പൂനം പാണ്ഡേ ചെയ്തത് മോശം പ്രവർത്തിയെന്ന് സോഷ്യൽ മീഡിയ. നടി ചെയ്തത് പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണെന്നും മരണ വാർത്ത പ്രചരിപ്പിച്ചല്ല ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ടത് എന്നുമാണ് സോഷ്യൽ മീഡിയയിൽ പൂനത്തിനെതിരെ ഉണ്ടായ പ്രതികരണം.

''അവബോധം പ്രചരിപ്പിക്കാൻ മറ്റ് വഴികൾ കണ്ടെത്തണമായിരുന്നു'', ''ഇത് ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ടാണ്'', ''നിങ്ങൾ നിങ്ങളുടെ അസ്തിത്വത്തെ തന്നെ ഒരു തമാശയാക്കി. ഇത് പരിഹാസ്യമാണ്'', ''ഇത്തരം പ്രവർത്തിയിലൂടെ നിങ്ങളുടെ ആരാധകരുടെയും പ്രിയപ്പെട്ടവരുടെയും വികാരങ്ങളെ ചൂഷണം ചെയ്യുക മാത്രമല്ല, പ്രശ്‌നത്തിൻ്റെ ഗൗരവത്തോടുള്ള കടുത്ത അവഗണനയും കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്'' എന്നിങ്ങനെയാണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണങ്ങൾ.

മരണ വാർത്തയുടെ സത്യാവസ്ഥ അറിയിച്ചത് 24 മണിക്കൂറിന് ശേഷം; പൂനം പാണ്ഡേയ്ക്കെതിരെ രൂക്ഷ വിമ‍‍ർശനം
കരീന കപൂർ മുതൽ കജോൾ വരെ; ബോളിവുഡിൽ ട്രെൻഡിങ് ആയി 'മീ അറ്റ് 21'

താരത്തിന്റെ സോഷ്യൽ മീഡിയ ഹാന്റിലുകൾ അൺഫോളോ ചെയ്യണമെന്നും റിപ്പോ‍ർട്ട് ചെയ്ത് പ്രതിഷേധം അറിയിക്കണമെന്നും കമന്റുകളുണ്ട്. വാർത്തകളോടുള്ള ജനങ്ങളുടെ വിശ്വാസ്യതയെ തകർക്കുന്ന തരത്തിലുള്ള പ്രവ‍ർത്തനമാണ് പൂനത്തിന്റേത് എന്ന് പിടിഐ ഉൾപ്പടെയുള്ള വാർത്ത ഏജൻസികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

‌വാർത്തകൾ വിശ്വസിക്കണമോ വേണ്ടയോ എന്ന ചിന്ത ഇതോടെ വായനക്കാരിൽ ഉണ്ടാകും. മാത്രമല്ല വാർത്താ ചാനലുകൾക്ക് ഏത് ശരി എന്ന് മനസിലാക്കാൻ കഴിയാതെ വരുമെന്നും ഒരു സെലിബ്രിറ്റി വ്യാജ വാർത്ത ചമച്ചത് നാളെ സാധാരണ ഉപയോക്താക്കളും അനുകരിക്കുമോ എന്ന് പറയാൻ കഴിയില്ല. ഇത് ജനങ്ങളിൽ പരിഭ്രാന്തി ഉളവാക്കുമെന്നും കെട്ടിച്ചമച്ച വിവരണങ്ങൾ പൊതുജനങ്ങളുടെ വിശ്വാസ്യതയെ തകർക്കുമെന്നും പിടിഐ ചൂണ്ടിക്കാട്ടുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് പൂനം പാണ്ഡേയുടെ മരണവാ‍ർത്ത സ്വന്തം സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പുറത്തുവിട്ടത്. സെർവിക്കൽ ക്യാൻസറിനെ തുടർന്നാണ് നടിയുടെ മരണം എന്നായിരുന്നു പിആർ ടീം പുറത്തുവിട്ട വിവരം. സെർവിക്കൽ ക്യാൻസർ ബാധിതയായ ഒരാൾ പെട്ടന്ന് മരിക്കില്ലെന്നും തലേദിവസം വരെ സോഷ്യൽ മീഡിയയിൽ ആക്ടീവായിരുന്നുവെന്നും പ്രതികരണങ്ങളെത്തിയിരുന്നു. പിന്നാലെ സത്യാവസ്ഥ എന്തെന്നറിയാൻ വാ‍ർത്ത ഏജൻസികൾ പൂനത്തിന്റെ കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ആരും പ്രതികരിച്ചിരുന്നില്ല. 24 മണിക്കൂറിന് ശേഷം ഇന്ന് ഉച്ചയോടെയാണ് താൻ മരിച്ചിട്ടില്ലെന്ന് പറഞ്ഞ് കൊണ്ട് പൂനം ലൈവിൽ എത്തുന്നത്. സെർവിക്കൽ ക്യാൻസറിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് താൻ ഇങ്ങനെ ചെയ്തത് എന്നായിരുന്നു പൂനത്തിന്റെ ന്യായീകരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com