നൻപകൽ നേരത്ത് മയക്കം തുടക്കത്തിൽ ഒരു ത്രില്ലറായി പ്ലാൻ ചെയ്ത സിനിമ: ലിജോ ജോസ് പെല്ലിശ്ശേരി

'കൊവിഡിന് ശേഷം താൻ ഡിപ്രഷനിലൂടെ കടന്നു പോയി. അതിന് ശേഷമാണ് ചിത്രം ഒരു ഇമോഷണൽ ഡ്രാമയായി ചെയ്യാൻ പദ്ധതിയിട്ടത്'
നൻപകൽ നേരത്ത് മയക്കം തുടക്കത്തിൽ ഒരു ത്രില്ലറായി പ്ലാൻ ചെയ്ത സിനിമ: ലിജോ ജോസ് പെല്ലിശ്ശേരി

കഴിഞ്ഞ വർഷം മലയാളം സിനിമ ഏറ്റവുമധികം ചർച്ച ചെയ്ത സിനിമകളിൽ ഒന്നാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ നൻപകൽ നേരത്ത് മയക്കം. മികച്ച ചിത്രം, നടൻ എന്നീ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ സിനിമയെക്കുറിച്ച് ലിജോയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രാരംഭ ഘട്ടത്തിൽ നൻപകൽ നേരത്ത് മയക്കം ഒരു ത്രില്ലർ ചിത്രമായാണ് താൻ ആലോചിച്ചത് എന്നാണ് ലിജോ പറഞ്ഞത്.

നൻപകൽ നേരത്ത് മയക്കം എന്ന ചിത്രം ഏറെ പ്രിയപ്പെട്ടതാണ്. തന്റെ പിതാവ് ജോസ് പെല്ലിശ്ശേരി ഒരു നാടക കമ്പനി നടത്തിയിരുന്ന വ്യക്തിയാണ്. കുട്ടികാലത്ത് താൻ അവർക്കൊപ്പം നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്. സിനിമയിൽ കാണിക്കുന്ന വേളാങ്കണ്ണി യാത്ര തങ്ങളുടെ നാടക കമ്പനിയുള്ളവരും കുടുംബങ്ങളും നടത്തിയ യാത്രയിൽ നിന്ന് പ്രചോദനം കൊണ്ടതാണെന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

നൻപകൽ നേരത്ത് മയക്കം തുടക്കത്തിൽ ഒരു ത്രില്ലറായി പ്ലാൻ ചെയ്ത സിനിമ: ലിജോ ജോസ് പെല്ലിശ്ശേരി
കുറച്ചധികം നേരം ഭയപ്പെടാൻ തയ്യാറാണോ?; ഭ്രമയുഗം റണ്ണിം​ഗ് ടൈം പുറത്ത്

നൻപകൽ എന്ന സിനിമയുടെ പ്രധാന ആശയത്തിന് പ്രചോദനമായത് താൻ വർഷങ്ങൾക്ക് മുമ്പ് കണ്ട ഒരു പരസ്യ ചിത്രമാണ്. ആ സമയം അതൊരു ത്രില്ലർ സിനിമയായിട്ടാണ് ചെയ്യാൻ പദ്ധതിയിട്ടത്. കൊവിഡിന് ശേഷം താൻ ഡിപ്രഷനിലൂടെ കടന്നു പോയി. അതിന് ശേഷമാണ് ആ ചിത്രം ഒരു ഇമോഷണൽ ഡ്രാമയായി ചെയ്യാൻ പദ്ധതിയിട്ടതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com