ആഗോളതലത്തിൽ മികച്ച കളക്ഷനുമായി ഫൈറ്റർ; ഇതുവരെ നേടിയത് ഇത്ര

സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സിനിമയിൽ ദീപിക പദുക്കോണാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്
ആഗോളതലത്തിൽ മികച്ച കളക്ഷനുമായി ഫൈറ്റർ; ഇതുവരെ നേടിയത് ഇത്ര

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ബോളിവുഡ് താരം ഹൃത്വിക് റോഷന്റേതായി റിലീസ് ചെയ്ത ചിത്രമാണ് 'ഫൈറ്റർ'. ജനുവരി 25-ന് റിലീസിനെത്തിയ ചിത്രം ആഗോളതലത്തില്‍ വമ്പൻ കളക്ഷനാണ് നേടുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചിത്രം ആഗോളതലത്തിൽ 215 കോടിക്ക് മുകളിൽ കളക്ഷൻ നേടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയിൽ നിന്ന് മാത്രമായി ചിത്രം 51 കോടി രൂപയിലധികം കളക്ട് ചെയ്തു. 24 കോടിയെന്ന ഓപ്പണിങ് കളക്ഷനോടെയാണ് ഫൈറ്റർ ബോക്സോഫീസ് വേട്ട ആരംഭിച്ചത്. സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സിനിമയിൽ ദീപിക പദുക്കോണാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ഫൈറ്ററിലെ മറ്റ് പ്രധാന താരങ്ങൾ.

ആഗോളതലത്തിൽ മികച്ച കളക്ഷനുമായി ഫൈറ്റർ; ഇതുവരെ നേടിയത് ഇത്ര
സർപ്പാട്ട 2-നായി ആര്യ ഒരുങ്ങുന്നു; ബോക്സിങ് പരിശീലനത്തിന്റെ വീഡിയോ പങ്കിട്ട് താരം

ഹൃത്വിക്കിന്റെ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചുവെന്ന് കളക്ഷൻ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാണ്. രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ഫൈറ്ററിന് തിരക്കഥ ഒരിക്കിയത്. 250 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com