സർപ്പട്ട 2-നായി ആര്യ ഒരുങ്ങുന്നു; ബോക്സിങ് പരിശീലനത്തിന്റെ വീഡിയോ പങ്കിട്ട് താരം

ഈ സിനിമയ്ക്കായി ആര്യ ബോക്സിങ് പരിശീലനം തുടങ്ങി എന്നാണ് വിവരം
സർപ്പട്ട 2-നായി ആര്യ ഒരുങ്ങുന്നു; ബോക്സിങ് പരിശീലനത്തിന്റെ വീഡിയോ പങ്കിട്ട് താരം

ചെന്നൈ: ആര്യ നായകനായെത്തിയ ഹിറ്റ് ചിത്രമാണ് പാ രഞ്ജിത്ത് ചിത്രമായ സർപ്പട്ട പരമ്പരൈ. 2024ൽ ആര്യക്ക് ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിലൊന്നാണ് ഈ സിനിമയുടെ രണ്ടാം ഭാഗം. സർപ്പട്ട പരമ്പരൈ 2വിനായുള്ള തയ്യാറെടുപ്പുകൾ താൻ തുടങ്ങി എന്നാണ് ആര്യ ഇപ്പോൾ അറിയിക്കുന്നത്. വിക്രം നായകനായെത്തുന്ന തങ്കലാനാണ് പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ ഇനി പ്രദർശനത്തിന് എത്താനുള്ളത്. ഏപ്രിലിൽ എത്തുമെന്ന് കരുതുന്ന തങ്കലാന്റെ റിലീസിന് ശേഷമാകും സർപ്പട്ട പരമ്പരൈ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം തുടങ്ങുക എന്നാണ് റിപ്പോർട്ട്. എന്നാൽ ഈ സിനിമയ്ക്കായി ആര്യ ബോക്സിങ് പരിശീലനം തുടങ്ങി.

സർപ്പട്ട പരമ്പരൈയിലെ നായകനായ കബിലനാകാൻ താൻ ബോക്സിങ് പരിശീലനം തുടങ്ങി എന്ന് കാണിച്ചുള്ള ഒരു വീഡിയോ ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കോവിഡ് കാലത്ത് തീയറ്റർ റിലീസ് നഷ്ടമായ സിനിമ ആമസോൺ പ്രൈമിലൂടെയായിരുന്നു എത്തിയത്. വലിയ തരത്തിലുള്ള പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്.

ചിയാൻ ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് 'തങ്കലാൻ' സിനിമയ്ക്ക് വേണ്ടിയാണ്. വിക്രമിന്റെ വേറിട്ട വേഷവും ഭാവവും ഒപ്പം പാ രഞ്ജിത്ത് എന്ന സംവിധായകനും പ്രേക്ഷകന് നൽകുന്ന പ്രതീക്ഷ വലുതാണ്. റിപ്പബ്ലിക് ദിനത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും റിലീസ് മാറ്റിയിരുന്നു. ഇപ്പോഴിതാ സിനിമ ഈ വർഷം ഏപ്രിലിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേല്‍ രാജയാണ് തങ്കലാന്‍ നിര്‍മ്മിക്കുന്നത്. വമ്പൻ ബജറ്റിലാണ് ഈ പീരിയഡ് ഡ്രാമ ഒരുങ്ങുന്നതെന്ന് നിര്‍മ്മാതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിലെ കര്‍ണാടകത്തിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് പശ്ചാത്തലം.

സർപ്പട്ട 2-നായി ആര്യ ഒരുങ്ങുന്നു; ബോക്സിങ് പരിശീലനത്തിന്റെ വീഡിയോ പങ്കിട്ട് താരം
'ഈ പ്രായത്തിലും ഡ്യൂപ്പില്ലാതെ ഫൈറ്റ് ചെയ്യുന്ന ലാലേട്ടൻ'; അനുഭവങ്ങൾ പങ്കുവെച്ച് 'ചിന്നപ്പയ്യൻ'

മാളവിക മോഹനനും പാർവതി തിരുവോത്തുമാണ് നായികമാർ. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് തങ്കലാനിലേത് എന്നാണ് പാർവതി നേരത്തെ പറഞ്ഞത്. പശുപതിയും ഒരു പ്രധാന വേഷത്തിലുണ്ട്. പാ രഞ്ജിത്തിന്റേത് തന്നെയാണ് തിരക്കഥയും. തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി വി പ്രകാശ് കുമാർ സംഗീതസംവിധാനവും എ കിഷോർ കുമാർ ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. അൻപ് അറിവ് ആണ് ആക്‌ഷൻ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com