മലയാള സിനിമയിൽ മറ്റൊരു മാതൃക കൂടി; ഷൂട്ടിന് നിർമ്മിച്ച വീട് ഒരു കുടുംബത്തിന് തണലാകും

വീടിൻ്റെ താക്കോൽദാനം സുരേഷ് ഗോപി നിർവഹിച്ചു
മലയാള സിനിമയിൽ മറ്റൊരു മാതൃക കൂടി; ഷൂട്ടിന് നിർമ്മിച്ച വീട് ഒരു കുടുംബത്തിന് തണലാകും

സിനിമാ ചിത്രീകരണത്തിന് വേണ്ടി നിർമ്മിച്ച വീട് ഇനി ഒരു കുടുംബത്തിന് തണലാകും. ഭവനരഹിതരായ കുടുംബത്തിന്റെ സ്വപ്നമാണ് 'അൻപോട് കൺമണി' സിനിമയുടെ നിർമ്മാതാക്കൾ യാഥാർത്ഥ്യമാക്കുന്നത്. സിനിമയ്ക്ക് വേണ്ടി ഒരുക്കിയ വീട് വാസയോഗ്യമാക്കി അർഹതപ്പെട്ട കുടുംബത്തിന് നിർമ്മാതാക്കൾ നൽകി. വീടിൻ്റെ താക്കോൽദാനം സുരേഷ് ഗോപി ഇന്നലെ നിർവഹിച്ചു.

ഇതോടെ മലയാള സിനിമയിൽ പുത്തൻ പ്രവണതയ്ക്കാണ് അൻപോട് കണ്മണി തുടക്കമിട്ടിരിക്കുന്നത്. കോടികൾ ചെലവിട്ട് സെറ്റ് വർക്ക്‌ ചെയ്യുന്നതിന് പകരം, വീടില്ലാത്ത ഒരു കുടുംബത്തിന് പുതിയൊരു വീട് തന്നെ നിർമ്മിച്ചാണ് അവിടെ ഷൂട്ടിങ് നടത്തിയതും വീട് സുരേഷ് ഗോപി കൈമാറിയതും.

മലയാള സിനിമയിൽ മറ്റൊരു മാതൃക കൂടി; ഷൂട്ടിന് നിർമ്മിച്ച വീട് ഒരു കുടുംബത്തിന് തണലാകും
ഇനങ്ങനെയൊക്കെ ചെയ്യാമോ, ഒരു ദിവസം ഒന്നും രണ്ടും അല്ല അഞ്ചു വമ്പൻ റിലീസുകൾ

ലിജു തോമസ് സംവിധാനവം ചെയ്ത് ക്രീയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ചിത്രമാണ് അൻപോട് കൺമണി. മലയാള സിനിമയിലെ ഈ പുതിയ മാതൃകയ്ക്ക് സ്പീക്കർ എ എൻ ഷംസീർ അഭിനന്ദനം അറിയിച്ചു. സ്വന്തമായൊരു വീട് എന്ന ഒരു കുടുംബത്തിൻ്റെ സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com