മീര ജാസ്മിൻ, മാധവൻ, ഒപ്പം നയന്‍താരയും; ടെസ്റ്റ് ചിത്രീകരണം പൂർത്തിയായി

ക്രിക്കറ്റ് പശ്ചാത്തലമായൊരുങ്ങുന്ന ചിത്രത്തിൽ നയൻതാരയും മറ്റൊരു പ്രധാനവേഷത്തിലുണ്ട്
മീര ജാസ്മിൻ, മാധവൻ, ഒപ്പം നയന്‍താരയും; ടെസ്റ്റ് ചിത്രീകരണം പൂർത്തിയായി

റൺ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകമനസിൽ ഇടംപിടിച്ച താരജോഡിയാണ് മാധവനും മീരാ ജാസ്മിനും. ഇടക്കാലത്ത് സിനിമയിൽ നിന്ന് മാറി നിന്ന മീരാ ജാസ്മിൻ ഇപ്പോൾ മാധവന്റെ നായികയായി വീണ്ടും തമിഴ് സിനിമയിലേക്ക് മടങ്ങിവരികയാണ്. വൈ നോട്ട് സ്റ്റുഡിയോസ് നിർമിക്കുന്ന ടെസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ഇവരുടെ ഒത്തുചേരൽ. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

10 വർഷത്തിന് ശേഷമാണ് മീര ജാസ്മിനെ തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. ക്രിക്കറ്റ് പശ്ചാത്തലമായൊരുങ്ങുന്ന ചിത്രത്തിൽ നയൻതാരയും മറ്റൊരു പ്രധാനവേഷത്തിലുണ്ട്. ഇവർ രണ്ടുപേരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ടെസ്റ്റ്. നിർമാതാവായ ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ടെസ്റ്റ്. സിദ്ധാർത്ഥ്, കാളി വെങ്കട്ട് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

മീര ജാസ്മിൻ, മാധവൻ, ഒപ്പം നയന്‍താരയും; ടെസ്റ്റ് ചിത്രീകരണം പൂർത്തിയായി
കങ്കുവയിലെ കരുണയില്ലാത്ത ശക്തനായ വില്ലന് പിറന്നാൾ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ലിം​ഗുസ്വാമി സംവിധാനം ചെയ്ത 'റണ്ണി'ലാണ് മാധവനും മീരാ ജാസ്മിനും ആദ്യമായി ഒരുമിച്ചഭിനയിച്ചത്. ചിത്രം ബോക്സോഫീസിൽ വൻവിജയമായിരുന്നു നേടിയത്. പിന്നീട് 2004-ൽ മണിരത്നത്തിന്റെ സംവിധാനത്തിൽ വന്ന ആയിത എഴുത്തിലും മാധവനും മീരാ ജാസ്മിനും ഒന്നിച്ചു. 2014-ൽ പുറത്തിറങ്ങിയ വിജ്ഞാനി ആയിരുന്നു മീരാ ജാസ്മിൻ അഭിനയിച്ച് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള ഗായിക ശക്തിശ്രീ ഗോപാലൻ ആദ്യമായി സംഗീത സംവിധാനത്തിലേക്കും ചുവടുവെയ്ക്കുകയാണ് ഈ ചിത്രത്തിലൂടെ.

ക്രിക്കറ്റിനും സംഗീതത്തിനും ഇമോഷൻസിനും പ്രാധാന്യം കൊടുത്തൊരുക്കുന്ന ചിത്രത്തിലൂടെ തമിഴകത്തെ മികച്ച ക്യാരക്ട‍ര്‍ റോളുകളിലേക്ക് മീരയ്ക്കു തിരികെ എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 ൽ മകൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ മീര ജാസ്മിൻ തിരികെ എത്തിയിരുന്നു. ക്വീൻ എലിസബത്താണ് മീരയുടെ മലയാളത്തിൽ ഒടുവിൽ റിലീസായ ചിത്രം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com