സുരേഷ് ​ഗോപിയുടെ വീട്ടിൽ ​ഗവർണർക്ക് ഉച്ചഭക്ഷണം; നവദമ്പതികൾക്ക് ആശംസ; ചിത്രങ്ങൾ

ഗവർണർക്കൊപ്പമുള്ള ചിത്രങ്ങൾ സുരേഷ് ​ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു
സുരേഷ് ​ഗോപിയുടെ വീട്ടിൽ ​ഗവർണർക്ക് ഉച്ചഭക്ഷണം; നവദമ്പതികൾക്ക് ആശംസ; ചിത്രങ്ങൾ

തിരുവനന്തപുരം: പുറത്ത് തനിക്കെതിരെ വലിയ തരത്തിലുള്ള സംഘർഷങ്ങൾ നടക്കുന്നതിനിടയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ വീട്ടിലെത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുരേഷ് ​ഗോപിക്കും കുടുംബത്തിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ​ഗവർണർ കഴിഞ്ഞയാഴ്ച വിവാഹിതരായ മകൾ ഭാ​ഗ്യയെയും ഭർത്താവ് ശ്രേയസിനെയും ആശംസകളറിയിച്ചു. ​​ഗവർണർക്കൊപ്പമുള്ള ചിത്രങ്ങൾ സുരേഷ് ​ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

'ബഹുമാനപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവദമ്പതികളെ അനുഗ്രഹിക്കാനായി 'ലക്ഷ്മി' സന്ദർശിച്ചപ്പോൾ. ഉച്ചഭക്ഷണത്തിന് ഞങ്ങളോടൊപ്പം ചേർന്നു.'

കൊല്ലത്തെ കരിങ്കൊടി പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ഇടപെടുകയും ഇതിന് പിന്നാലെ ​ഗവർണർക്ക് ഇസഡ് കാറ്റ​ഗറി സുരക്ഷ ഏർ‌പ്പെടുത്തിയതും എസ്എഫ്ഐയുടെ പ്രതികരണങ്ങളുമെല്ലാമാണ് ഇന്ന് വാർ‌ത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. ഇതിനിടെയാണ് വിരുന്നിനായി ​ഗവർണർ സുരേഷ് ​ഗോപിയുടെ വീട്ടിലെത്തിയത്.

കൊല്ലത്തെ കരിങ്കൊടി പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ഇടപെട്ടത് മാനസിക വിഭ്രാന്തിയുള്ള ആളെപോലെയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. അക്രമ സംഭവങ്ങള്‍ അരങ്ങേറുകയെന്ന രീതിയോടെയാണ് ഗവര്‍ണര്‍ നീങ്ങിയത്. ചട്ടവിരുദ്ധമായി ചാന്‍സിലര്‍ നടത്തിയ ഇടപെടലനെതിരെയായിരുന്നു എസ്എഫ്‌ഐ പ്രതിഷേധമെന്നും ആര്‍ഷോ പറഞ്ഞു.

സുരേഷ് ​ഗോപിയുടെ വീട്ടിൽ ​ഗവർണർക്ക് ഉച്ചഭക്ഷണം; നവദമ്പതികൾക്ക് ആശംസ; ചിത്രങ്ങൾ
'കേന്ദ്ര സേനയെ ഇറക്കിയാലും എസ്എഫ്‌ഐ മുന്നോട്ട് പോകും': പി എം ആര്‍ഷോ

Related Stories

No stories found.
logo
Reporter Live
www.reporterlive.com