പ്രഭാസ് നായക വേഷത്തിൽ; വിജയ് ദേവരക്കൊണ്ട കാമിയോ റോളിൽ; 'കൽക്കി' താര സമ്പന്നം

അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിൽ
പ്രഭാസ് നായക വേഷത്തിൽ; വിജയ് ദേവരക്കൊണ്ട കാമിയോ റോളിൽ; 'കൽക്കി' താര സമ്പന്നം

തെലുങ്ക് സൂപ്പർതാരം പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൽക്കി 2898 എഡി'. പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെതായി പുറത്തു വരുന്ന വാർത്തകളിൽ ഇപ്പോൾ ഇടം നേടുന്നത് വിജയ് ദേവരക്കൊണ്ടയുടെ റോളാണ്. കൽക്കിയിൽ വിജയ് ഗസ്റ്റ് റോളിൽ എത്തുന്നു എന്നതാണ് ടോളിവുഡിൽ പരക്കുന്ന അഭ്യൂഹം.

ടോളിവുഡിലെ രണ്ട് പ്രമുഖ നായകരെ ഒരു സ്‌ക്രീനിൽ കാണാനാകുമോ എന്ന പ്രതീക്ഷയിലാണ് ആരാധകർ. 'യെവണ്ടേ സുബ്രഹ്മണ്യം' എന്ന ചിത്രത്തിൽ പ്രഭാസും വിജയും മുൻപ് ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. കൽക്കിയിൽ വേറെയും നിരവധി താരങ്ങൾ ഒന്നിക്കുന്നതായി അഭ്യൂഹങ്ങൾ ഉണ്ട്. അടുത്തിടെ ദുൽഖർ സൽമാനും നാനിയും ഉണ്ടെന്ന തരത്തിലും വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇവയ്ക്കൊന്നും തന്നെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മഹാഭാരതത്തിലെ ചില ഭാഗങ്ങളുമായി ബന്ധപ്പെടുത്തിയുളള ടൈം ട്രാവലർ ചിത്രം ദൃശ്യ വിസ്മയമൊരുക്കുമെന്ന തരത്തിലുള്ള സൂചനകൾ അണിയറപ്രവർത്തകർ നേരത്തെ നൽകിയിരുന്നു.

പ്രഭാസ് നായക വേഷത്തിൽ; വിജയ് ദേവരക്കൊണ്ട കാമിയോ റോളിൽ; 'കൽക്കി' താര സമ്പന്നം
ഒറിജിനലിനെ വെല്ലുന്ന കഥാതന്തു; ജുറാസിക് വേൾഡ് വീണ്ടും, തിരക്കഥ ആദ്യ ചിത്രത്തിന്റെ എഴുത്തുകാരൻ

വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് 'കൽക്കി 2898 എഡി' നിർമ്മിക്കുന്നത്. 600 കോടി രൂപയാണ് 'കൽക്കി 2898 എഡി'യുടെ ബജറ്റ്. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണ് ചിത്രം എന്നാണ് റിപ്പോർട്ട്. ചിത്രം മെയ് 9 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും കല്‍ക്കിയുടെ പാട്ടുകള്‍ ഒരുക്കുക. സാൻ ഡീഗോ കോമിക്-കോണിൽ കഴിഞ്ഞ വർഷം നടന്ന തകർപ്പൻ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച ഈ ചിത്രം വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com