പട്ടുസാരിയും കൂളിങ് ​ഗ്ലാസും സ്വർണാഭരണങ്ങളും, ക്ഷേത്രം അടിച്ചു വാരി കങ്കണ; വീഡിയോ

അമ്പലങ്ങൾ പണിഞ്ഞത് കൊണ്ട് മാത്രം പോരാ അവ വൃത്തിയായി സൂക്ഷിക്കുകയും വേണം
പട്ടുസാരിയും കൂളിങ് ​ഗ്ലാസും സ്വർണാഭരണങ്ങളും, ക്ഷേത്രം അടിച്ചു വാരി കങ്കണ; വീഡിയോ

രാമ പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ബോളിവുഡ് താരം കങ്കണ റണൗട്ട് അയോദ്ധ്യയിലാണ് ഉള്ളത്. ക്ഷേത്രത്തി​ൽ നിന്നുള്ള താരത്തിന്റെ പോസ്റ്റുകളാണിപ്പോൾ വൈറൽ ആവുന്നത്. ചുവന്ന പട്ടു സാരിയിൽ അതി സുന്ദരിയായി, വലിയ പൊട്ടും സ്വർണാഭരണങ്ങളും അണിഞ്ഞു കൂളിങ് ഗ്ലാസ് ധരിച്ച് ഹനുമാൻ ക്ഷേത്ര പരിസരം അടിച്ചു വാരുകയാണ് താരം.

ഇതേകുറിച്ച് കങ്കണ മാധ്യമങ്ങളോട് പറയുന്നത് '' ഞങ്ങൾ ഹനുമാൻ ക്ഷേത്രത്തിൽ ശുചീകരണ യജ്ഞത്തിനാണ് വന്നത്. അമ്പലങ്ങൾ പണിഞ്ഞത് കൊണ്ട് മാത്രം പോരാ അവ വൃത്തിയായി സൂക്ഷിക്കുകയും വേണം. എന്നാൽ ആളുകൾ ഇരച്ചു കയറിയതുകൊണ്ട് ഇഷ്ടമുള്ളത്ര വൃത്തിയാക്കാൻ കഴിഞ്ഞില്ല. ആളുകളെ പ്രോത്സാഹിപ്പിക്കാൻ കൂടിയാണ് ഞാൻ ക്ഷേത്ര പരിസരം വൃത്തിയാക്കിയത്.''

പട്ടുസാരിയും കൂളിങ് ​ഗ്ലാസും സ്വർണാഭരണങ്ങളും, ക്ഷേത്രം അടിച്ചു വാരി കങ്കണ; വീഡിയോ
പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങി അയോധ്യ; അൽപസമയത്തിനകം മോദിയെത്തും

ക്ഷേത്രത്തിനുള്ളിലെ പൂജയിലും രാമഭദ്രാചാര്യയുടെ അനുഗ്രഹവും വാങ്ങുന്ന ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിനു താഴെ

''അയോദ്ധ്യയിലെ രാജാവ് ഏറെ നാളത്തെ വനവാസത്തിന് ശേഷം സ്വന്തം നാട്ടിലേക് തിരിച്ചു വരുന്നു, വരൂ റാം'' എന്നാണ് കങ്കണ പങ്കുവെച്ച കുറിപ്പ്. അയോദ്ധ്യ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ സ്ഥാപിച്ച ശ്രീരാമ വിഹ്രഹത്തിന്റെ ശില്പിയെ കങ്കണ നേരത്തെ പ്രശംസിച്ചിരുന്നു.

ക്രിസ്ത്യാനികൾക്ക് വത്തിക്കാൻ പോലെ അത്രയും വിശുദ്ധമായ വിശ്വാസ കേന്ദ്രമാണ് അയോദ്ധ്യയെന്നും രാമനെ ദർശിച്ച് സേവിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും നേരത്തെ താരം പറഞ്ഞിരുന്നു.

തേജസ് എന്ന ചിത്രത്തിലാണ് കങ്കണ അവസാനം വേഷമിട്ടത്. അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അവതരിപ്പിക്കുന്ന 'എമർജൻസി' എന്ന ചിത്രമാണ് അടുത്തതായി കങ്കണയുടെ റിലീസിനൊരുങ്ങുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com