പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങി അയോധ്യ; അൽപസമയത്തിനകം  മോദിയെത്തും

പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങി അയോധ്യ; അൽപസമയത്തിനകം മോദിയെത്തും

നാളെ മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്

ന്യൂഡൽഹി: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങി അയോധ്യ. 11.30 മുതൽ ചടങ്ങുകൾ തുടങ്ങും. 121 ആചാര്യന്മാർ ചേർന്നാണ് പ്രതിഷ്ഠ നടത്തുന്നത്. 12.20-നാണ് പ്രാണ പ്രതിഷ്ഠ നടക്കുന്നത്. പത്ത് മണി മുതൽ മംഗളധ്വനി, രണ്ട് മണിക്കൂർ നീളുന്ന വാദ്യഘോഷത്തോടെയുള്ള സംഗീതാർച്ചന എന്നിവ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ പത്തരയോടെ അയോധ്യയിലെത്തും. കാശിയിലെ പുരോഹിതൻ ലക്ഷ്മീകാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിൽ നടന്ന അനുഷ്ഠാനച്ചടങ്ങുകൾ ഇന്നലെ പൂർത്തിയായി. വിവിധ പുണ്യതീർഥങ്ങളിൽ നിന്നുള്ള 114 കലശങ്ങളിലെ ജലമുപയോഗിച്ച് അഭിഷേകം നടന്നു. ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ വിഗ്രഹത്തെ ഉണർത്താനുള്ള ജാഗരണ അധിവാസം പുലർച്ചെ ആരംഭിക്കും. പ്രതിഷ്ഠാ ചടങ്ങ് 'അഭിജിത്ത്' മുഹൂർത്തത്തിലാവും നടക്കുക. ചടങ്ങുകൾക്ക് ശേഷം മോദി അതിഥികളെ അഭിസംബോധന ചെയ്യും. 2.10-ന് പ്രധാനമന്ത്രി കുബേർതില സന്ദർശിക്കും. അമിത് ഷാ ബിർളാ മന്ദിർ സന്ദർശിക്കും.

അഞ്ച് വയസുള്ള ബാലനായ രാമനാണ് അയോധ്യയിലെ പ്രതിഷ്ഠ. താൽക്കാലിക ക്ഷേത്രത്തിൽ ആരാധിച്ചിരുന്ന രാംലല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്. കൃഷ്ണശിലയിൽ തീർത്തതാണ് രാംലല്ല. വിഗ്രഹത്തെ ഉണർത്താൻ ജാഗരണ അധിവാസം നടത്തും. ചടങ്ങിലേക്ക് എണ്ണായിരം പേർക്കാണ് ക്ഷണമുള്ളത്. രജനികാന്ത്, ധനുഷ്, ചിരഞ്ജീവി ഉൾപ്പെടെയുള്ളവർ ചടങ്ങിനെത്തും. ബോളിവുഡ് താരങ്ങളും കായിക താരങ്ങളും പങ്കെടുക്കും. ചടങ്ങിന് 50 രാജ്യങ്ങളിലെ പ്രതിനിധികളെത്തും.

പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങി അയോധ്യ; അൽപസമയത്തിനകം  മോദിയെത്തും
അസമില്‍ ഭാരത് ജോഡോ യാത്രക്ക് നേരെ ആക്രമണം; കോൺ​ഗ്രസ് അധ്യക്ഷന് പരുക്ക്; ഇന്ന് കേരളത്തില്‍ പ്രതിഷേധം

ആത്മചേതനയുടെ മഹാപ്രകാശനമെന്ന് ചടങ്ങിനെ രാഷ്ട്രപതി ദ്രൗപതി മുർമു വിശേഷിപ്പിച്ചു. പ്രാണപ്രതിഷ്ഠ ചരിത്ര മുഹൂർത്തമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാരമ്പര്യത്തേയും സംസ്കാരത്തേയും സമ്പന്നമാക്കുമെന്നും വികസന യാത്രയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. വിധി പറഞ്ഞ രണ്ട് ജഡ്മിർ ചടങ്ങിൽ പങ്കെടുക്കും. നാളെ മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com