വാലിബൻ സെൻസറിങ് പൂർത്തിയായി; പ്രേക്ഷകർ കാത്തിരിക്കുന്ന വമ്പൻ അപ്ഡേറ്റിന് ഇനി മിനിറ്റുകൾ മാത്രം

രണ്ടു മണിക്കൂറും 35 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം
വാലിബൻ സെൻസറിങ് പൂർത്തിയായി; പ്രേക്ഷകർ കാത്തിരിക്കുന്ന വമ്പൻ  അപ്ഡേറ്റിന് ഇനി മിനിറ്റുകൾ മാത്രം

മലയാള സിനിമാ പ്രേമികൾ കാത്തിരുന്ന മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടെ വാലിബന്റെ മലയാളം സെൻസറിങ് പൂർത്തിയായി. രണ്ടു മണിക്കൂറും 35 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി സെൻസറിങ് കഴിഞ്ഞു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് അണിയറ പ്രവര്‍ത്തകർ പറഞ്ഞു. ഇന്ന് രാത്രി ഏഴരയോടെ വലിബന്റെ ട്രെയ്‌ലർ പുറത്തു വരുമെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

വാലിബൻ സെൻസറിങ് പൂർത്തിയായി; പ്രേക്ഷകർ കാത്തിരിക്കുന്ന വമ്പൻ  അപ്ഡേറ്റിന് ഇനി മിനിറ്റുകൾ മാത്രം
കലക്കപ്പോവത് യാര്‍; കോളിവുഡില്‍ റിലീസിനും മുന്‍പേ ഒടിടി കോടികള്‍ വിലയിട്ട ചിത്രങ്ങള്‍

മലയാളം ഉൾപ്പെടെ നാലു ഭാഷകളിലാണ് വാലിബൻ തീയറ്ററുകളിൽ എത്തുന്നത്. ഫാന്റസി ത്രില്ലറിൽ കഥപറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പിഎസ് റഫീഖ് ആണ്. ജനുവരി 25 മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്ന സിനിമയെ ആർ എഫ് ടി ഫിലിംസ് ആണ് യൂറോപ്പിലും യുകെയിലും പ്രദർശനത്തിന് എത്തിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവർസീസ് റിലീസായാണ് സിനിമ എത്തുന്നത്.

വാലിബൻ സെൻസറിങ് പൂർത്തിയായി; പ്രേക്ഷകർ കാത്തിരിക്കുന്ന വമ്പൻ  അപ്ഡേറ്റിന് ഇനി മിനിറ്റുകൾ മാത്രം
വിദേശത്തും നേരിന്റെ തേരോട്ടം; കളക്ഷൻ കണക്കുകൾ ഇങ്ങനെ

35 ഓളം വരുന്ന യൂറോപ്യൻ രാജ്യങ്ങളിലാണ് മലൈക്കോട്ടേ വാലിബൻ റിലീസ് ചെയ്യുന്നത്. ഇത് ആദ്യമായിട്ടാണ് ഒരു മലയാള സിനിമയ്ക്ക് 35 ഓളം യൂറോപ്യൻ രാജ്യങ്ങളിൽ പ്രദർശനാനുമതി ലഭിക്കുന്നത്. ഇന്ത്യക്ക് പുറത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റെക്കോർഡ് സ്ക്രീൻ കൗണ്ടും മലൈക്കോട്ടൈ വലിബന്റെ പേരിലായിരിക്കും. 175 പരം തിയേറ്ററുകളിലാണ് മലൈക്കോട്ടേ വാലിബൻ യുകെയിൽ റിലീസിന് എത്തുന്നത്. കൂടാതെ ആദ്യമായി ഒരു മലയാള സിനിമയ്ക്ക് രണ്ടാഴ്ച മുന്നേയുള്ള പ്രീ ബുക്കിംഗ് സൗകര്യങ്ങളടക്കം യുകെയിൽ ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com