വിദേശത്തും നേരിന്റെ തേരോട്ടം; കളക്ഷൻ കണക്കുകൾ ഇങ്ങനെ

വിദേശ രാജ്യങ്ങളിൽ ചിത്രത്തിന് 50 സ്ക്രീൻ കൗണ്ടുകളാണ് ഉണ്ടായിരുന്നത്
വിദേശത്തും നേരിന്റെ തേരോട്ടം; കളക്ഷൻ കണക്കുകൾ ഇങ്ങനെ

മോഹൻലാൽ- ജിത്തു ജോസ്ഫ് കൂട്ടുകെട്ടിൽ പിറന്ന 'നേര്' വിദേശത്ത് 27 ദിവസം കൊണ്ട് നേടിയത് 32.30 കോടി രൂപ. ആഗോളതലത്തിൽ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ 85 കോടി രൂപയ്ക്ക് മുകളിലാണ്. സാക്നിൽക് വെബ് സൈറ്റിൽ നിന്നുള്ള കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.

കേരളത്തിൽ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിദേശ രാജ്യങ്ങളിൽ ചിത്രത്തിന് 50 സ്ക്രീൻ കൗണ്ടുകളാണ് ഉണ്ടായിരുന്നത്. ഇന്ത്യയിൽ നിന്നുള്ള മൊത്തം ഗ്രോസ് കളക്ഷൻ 52.75 കോടിയാണ്. തുടർച്ചയായ പരാജയ ചിത്രങ്ങൾക്ക് ശേഷമുള്ള മോഹൻലാലിൻറെ തിരിച്ച് വരവായാണ് എല്ലാവരും നേരിനെ കാണുന്നത്.

വിദേശത്തും നേരിന്റെ തേരോട്ടം; കളക്ഷൻ കണക്കുകൾ ഇങ്ങനെ
'ഇന്ത്യൻ സിനിമ മുമ്പ് കണ്ടിട്ടില്ലാത്തത്'; മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മോഹൻലാൽ

ഒടിടി പ്ലേ അടക്കമുള്ള വെബ്സൈറ്റുകൾ പങ്ക് വെക്കുന്ന വിവരം പ്രകാരം നേര് ജനുവരിയിൽ തന്നെ ഒടിടിയിൽ എത്തും. ഡിസ്നി ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിങ്ങ് അവകാശം. എന്നാൽ തീയതി സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണങ്ങളായിട്ടില്ല.

വിദേശത്തും നേരിന്റെ തേരോട്ടം; കളക്ഷൻ കണക്കുകൾ ഇങ്ങനെ
'ഇത് ഫെമിനിസം അല്ല, ഒരുതരം ​ഗതികെട്ട അവസ്ഥയാണ്'; സൈബ‍ർ ബുള്ളിയിങ്ങിനെതിരെ മറീന മൈക്കിൾ

ഡിസംബർ 21നാണ് നേര് തിയേറ്ററുകളിൽ എത്തിയത്. കോർട്ട് റൂം ഡ്രാമ വിഭാ​ഗത്തിലുള്ള ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തിയത് സിനിമയുടെ പ്രത്യേകതയാണ്. താരത്തിനൊപ്പം അനശ്വര രാജനും കൈയ്യടി നേടുന്നുണ്ട്. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് നേരിന് തിരക്കഥ എഴുതിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com