ഇന്ത്യൻ എയർഫോഴ്സിന് വേണ്ടി 'ഫൈറ്റേഴ്സ്' എത്തുന്നു;1 കോടിയിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കി ട്രെയ്‍ലർ

നാല് മണിക്കൂറിനുള്ളിൽ ഒരു കോടി കാഴ്ച്ചക്കാരെയാണ് ട്രെയ്‍ല‍ർ ഇതുവരെ സ്വന്തമാക്കിയത്
ഇന്ത്യൻ എയർഫോഴ്സിന് വേണ്ടി 'ഫൈറ്റേഴ്സ്' എത്തുന്നു;1 കോടിയിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കി ട്രെയ്‍ലർ

ഹൃത്വിക് റോഷൻ, അനിൽ കപൂർ, ദീപിക പദുക്കോൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഫൈറ്റർ ചിത്രത്തിന്റെ ട്രെയ്‍ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാല് മണിക്കൂറിനുള്ളിൽ ഒരു കോടി കാഴ്ച്ചക്കാരെയാണ് ട്രെയ്‍ല‍ർ ഇതുവരെ സ്വന്തമാക്കിയത്. യൂട്യൂബിലും ട്രെൻഡിങിൽ ഒന്നാമത്.

ഒരു സംഘം എയർഫോഴ്സ് ഉദ്യേ​ഗസ്ഥരുടെ കഥ പറയുന്നതാണ് ഫൈറ്റർ. രോമാഞ്ചം ഉണ്ടാക്കിയ ട്രെയ്‍ല‍ർ എന്നും മികച്ച ഒരു തിയേറ്റർ എക്സ്പീരിയൻസ് ആഗ്രഹിക്കുന്നുവെന്നുമാണ് പ്രതികരണങ്ങൾ. സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ ഛായാഗ്രാഹണം സത്‍ചിത് പൗലോസാണ്. സഞ്‍ജീദ ഷെയ്‍ക്കും നിര്‍ണായക വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 'വിക്രം വേദ'യാണ് ഹൃത്വിക് നായകനായി ഒടുവിൽ എത്തിയ ചിത്രം.

ഇന്ത്യൻ എയർഫോഴ്സിന് വേണ്ടി 'ഫൈറ്റേഴ്സ്' എത്തുന്നു;1 കോടിയിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കി ട്രെയ്‍ലർ
ക്രിട്ടിക്സ് ചോയ്സ് അവാർഡ്‌സിലും 'ഓപ്പൺഹൈമർ' തന്നെ താരം; നാല് പുരസ്കാരങ്ങള്‍ നേടി ബീഫ്

റിപ്പബ്ലിക് ദിന വാരാന്ത്യത്തോട് അനുബന്ധിച്ച് ജനുവരി 25-നാണ് ചിത്രം റിലീസിനെത്തുന്നത്. വിശാലും ശേഖറും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്, ആരിഫ് ഷെയ്ഖ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഹൃത്വിക് റോഷനും ദീപിക പദുക്കോണും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഫൈറ്റർ എന്ന പ്രത്യേകത കൂടിയുണ്ട്. ഫൈറ്ററിലെ " ഷേർ ഖുൽ ഗയേ ", " ഇഷ്ക് ജൈസ കുച്ച് " എന്നീ ഗാനങ്ങള്‍ ഇതിനകം റിലീസ് ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com