ക്രിട്ടിക്സ് ചോയ്സ് അവാർഡ്‌സിലും 'ഓപ്പൺഹൈമർ' തന്നെ താരം; നാല് പുരസ്കാരങ്ങള്‍ നേടി ബീഫ്

14 നോമിനേഷനുകളിൽ നിന്നായി എട്ട് പുരസ്‌കാരങ്ങളാണ് ഓപ്പൺഹൈമർ നേടിയത്
ക്രിട്ടിക്സ് ചോയ്സ് അവാർഡ്‌സിലും 'ഓപ്പൺഹൈമർ' തന്നെ താരം; നാല് പുരസ്കാരങ്ങള്‍ നേടി ബീഫ്

29-ാമത് ക്രിട്ടിക്സ് ചോയ്സ് അവാർഡ്‌സിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹൈമർ. സിനിമാ വിഭാഗത്തിൽ 14 നോമിനേഷനുകളിൽ നിന്നായി എട്ട് പുരസ്‌കാരങ്ങളാണ് ഓപ്പൺഹൈമർ നേടിയത്. മികച്ച ചിത്രം, സംവിധായകൻ, സഹനടൻ, ഛായാഗ്രഹണം, സംഗീതം, എഡിറ്റിംഗ്, വിഷ്വൽ എഫക്ട്സ്, ആക്ടിംഗ് എൻസെംബിൾ എന്നീ പുരസ്‌കാരങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. ന്യൂക്ലിയർ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ഓപ്പൺഹൈമറിന്റെ കഥ പറഞ്ഞ സിനിമ ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് വേദിയിൽ അഞ്ച് പുരസ്‌കാരങ്ങൾ നേടിയിരുന്നു.

മാർഗോട്ട് റോബി പ്രധാന കഥാപാത്രമായെത്തിയ ബാർബി ക്രിട്ടിക്സ് ചോയ്‌സ് അവാർഡിൽ മികച്ച കോമഡി ചിത്രം, തിരക്കഥ, വസ്ത്രാലങ്കാരം, പ്രൊഡക്ഷൻ ഡിസൈൻ എന്നീ അവാർഡുകൾ നേടി. 2023-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ബാർബി.

ക്രിട്ടിക്സ് ചോയ്സ് അവാർഡ്‌സിലും 'ഓപ്പൺഹൈമർ' തന്നെ താരം; നാല് പുരസ്കാരങ്ങള്‍ നേടി ബീഫ്
ഇത് 'GOAT' സ്ക്വാഡ്; 'ദളപതി68' അപ്ഡേറ്റ് ഇതാ

ലിമിറ്റഡ് സീരീസ് വിഭാഗത്തിൽ നെറ്റഡിലീക്സിലൂടെ സ്ട്രീം ചെയ്യുന്ന ബീഫ് എന്ന സീരീസ് പുരസ്‌കാര നേട്ടങ്ങൾ കൊണ്ട് ശ്രദ്ധേയമായി. നോമിനേഷൻ ലഭിച്ച മികച്ച സീരീസ്, നടൻ, നടി, സഹനടി എന്നീ നാല് വിഭാഗത്തിലും ബീഫിന് പുരസ്‌കാരം ലഭിച്ചു. ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിലും ബീഫ് ഏറെ പുരസ്‌കാരങ്ങൾ നേടിയിരുന്നു. ഡ്രാമ വിഭാഗത്തിലെ മികച്ച സീരീസിനുള്ള അവാർഡ് സക്സഷൻ നേടി. ഇത് നാലാം തവണയാണ് സീരീസ് പുരസ്‌കാരം നേടുന്നത്. മികച്ച നടൻ, നടി എന്നീ വിഭാഗങ്ങളിലും സക്സഷൻ പുരസ്‌കാരം നേടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com