മതവികാരം വ്രണപ്പെടുത്തുന്നു; നയൻതാരയുടെ 'അന്നപൂരണി' സിനിമയ്ക്കെതിരെ എഫ്‌ഐആര്‍

ശ്രീരാമൻ വനവാസ സമയത്ത് മാംസാഹാരം കഴിക്കുന്നയാളാണെന്ന് നടൻ ജയ് പറയുന്ന ഭാ​ഗം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് പരാതി
മതവികാരം വ്രണപ്പെടുത്തുന്നു; നയൻതാരയുടെ 'അന്നപൂരണി' സിനിമയ്ക്കെതിരെ 
എഫ്‌ഐആര്‍

നയൻതാരയു‌ടെ എഴുപത്തിയഞ്ചാം ചിത്രമായ ‘അന്നപൂരണി’യ്ക്കെതിരെ എഫ്‌ഐആര്‍. ഡിസംബർ ഒന്നിന് റിലീസ് ചെയ്ത ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് മുംബൈയിലെ എൽടി മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചു. ഇതേ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് റിപ്പബ്ലിക്ക് റിപ്പോർട്ട് ചെയ്യുന്നു. മികച്ച പ്രതികരണം നേടിയ അന്നപൂരണി ബോക്‌സ് ഓഫീസിൽ അഞ്ച് കോടി നേടിയിരുന്നു.

ശ്രീരാമൻ വനവാസ സമയത്ത് മാംസാഹാരം കഴിക്കുന്നയാളാണെന്ന് നടൻ ജയ് പറയുന്ന ഭാ​ഗം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് പരാതി. ചിത്രത്തിൽ വാല്മീകിയുടെ രാമായണത്തെ തെറ്റായി ചിത്രീകരിക്കുകയും ശ്രീരാമനെ വിമർശിക്കുകയും ചെയ്തുവെന്നും ഹിന്ദു ഐടി സെൽ മുംബൈ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

മതവികാരം വ്രണപ്പെടുത്തുന്നു; നയൻതാരയുടെ 'അന്നപൂരണി' സിനിമയ്ക്കെതിരെ 
എഫ്‌ഐആര്‍
ഗോൾഡൻ ഗ്ലോബ്സ് 2024: ഇത്തവണ പുരസ്കാര ജേതാക്കളെ കാത്തിരിക്കുന്ന ​ഗിഫ്റ്റ് ഹാംപറിൽ എന്തെല്ലാം

ലോകം അറിയപ്പെടുന്ന ഷെഫ് ആകാന്‍ സ്വപ്നം കാണുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു പെൺകുട്ടിയെ ചുറ്റിപ്പറ്റിയുള്ളതാണ് അന്നപൂരണിയുടെ കഥ. എന്നാൽ ഒരു ഹിന്ദു ക്ഷേത്രത്തിലെ പൂജാരിയുടെ മകൾ ആയതിനാൽ, നോൺ-വെജിറ്റേറിയൻ ഭക്ഷണം പാകം ചെയ്യാന്‍ അന്നപൂരണി ഒരുപാട് വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിടുന്നതും ചിത്രത്തിൽ പറയുന്നു. ഒരു പാചക മത്സരത്തിന് മുമ്പ് നായിക സ്കാർഫ് കൊണ്ട് തല മറച്ച് ഇസ്ലാമിക നമസ്കാരം നടത്തുന്നതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com