കാത്തിരിപ്പുകൾക്ക് അവസാനം; ആകാംക്ഷയും ചോദ്യങ്ങളും ബാക്കി നിർത്തി 'ഏഴു കടൽ ഏഴു മലൈ' ഗ്ലിംപ്സ് വീഡിയോ

നിവിൻ പോളിയുടെ ശബ്ദത്തിലുള്ള വിവരണത്തോടെ ആരംഭിക്കുന്ന വീഡിയോ ചോദ്യങ്ങൾ ബാക്കിയാക്കിയാണ് അവസാനിക്കുന്നത്
കാത്തിരിപ്പുകൾക്ക് അവസാനം; ആകാംക്ഷയും ചോദ്യങ്ങളും ബാക്കി നിർത്തി 'ഏഴു കടൽ ഏഴു മലൈ' ഗ്ലിംപ്സ് വീഡിയോ

റാം-നിവിൻ പോളി കൂട്ടുകെട്ടിൽ പ്രേക്ഷകർ പ്രതീക്ഷ വയ്ക്കുന്ന ചിത്രം 'ഏഴു കടൽ ഏഴു മലൈ'യുടെ ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടു. നിവിൻ പോളിക്ക് പുറമെ സൂരിയും അഞ്ജലിയുമാണ് പ്രധാന വേഷങ്ങളിൽ. നിവിൻ പോളിയുടെ ശബ്ദത്തിലുള്ള വിവരണത്തോടെ ആരംഭിക്കുന്ന വീഡിയോ ചോദ്യങ്ങൾ ബാക്കിയാക്കിയാണ് അവസാനിക്കുന്നത്.

കാത്തിരിപ്പുകൾക്ക് അവസാനം; ആകാംക്ഷയും ചോദ്യങ്ങളും ബാക്കി നിർത്തി 'ഏഴു കടൽ ഏഴു മലൈ' ഗ്ലിംപ്സ് വീഡിയോ
'ഹാപ്പിലി എൻ​ഗേജ്‍‍ഡ്': ഷൈന്‍ ടോം ചാക്കോയുടെ വിവാ​ഹ നിശ്ചയം; ആശംസയറിയിച്ച് ആരാധകർ

ഒരാൾ മറ്റൊരാളെ വിട്ടു പോകാൻ അനേകം കാരണങ്ങൾ കാണുമെന്നും എന്നാൽ ഒരാൾക്കൊപ്പം മറ്റേയാൾ പോകാൻ സ്നേഹം മാത്രമാണ് കാരണമെന്നുമാണ് വിവരണം. 4000 വർഷം പഴക്കമുള്ള ഒരു കഥ പറയുന്നതിനിടെ ട്രെയിനിൽ നിൽക്കുന്ന അഞ്ജലിയുടെ അടുത്തേക്ക് നിവിൻ നീങ്ങുന്ന ദൃശ്യവും കാണിക്കുന്നു. സൂരിയുടെ കഥാപാത്രത്തോട് നിങ്ങൾക്ക് വയസ്സ് 32 അല്ലേ തനിക്ക് വയസ്സ് 8822 ആണെന്നാണ് കഥാപാത്രം പറയുന്നത്. ടൈം ട്രാവൽ ആണ് കഥയെന്നും പുനർജന്മം പോലുള്ള ആശയങ്ങൾ സിനിമ കൈകാര്യം ചെയ്യുന്നതായും പ്രേക്ഷകർ സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നുണ്ട്.

മമ്മൂട്ടി ചിത്രം 'പേരൻപി'ന് ശേഷം റാം നിവിൻ പോളിക്കൊപ്പം സിനിമ ചെയ്യുന്ന വാർത്ത പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകർ കേട്ടത്. അതേസമയം വലിയ കാലയളവിൽ സിനിമയുടെ അപ്ഡേറ്റുകൾ ഒന്നും ലഭിച്ചിരുന്നില്ല. അടുത്തിടെയാണ് സിനിമയുടെ ആദ്യ പ്രീമിയർ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലാകുമെന്ന് നിവിൻ പോളി വ്യക്തമാക്കിയത്. ബിഗ് സ്ക്രീൻ മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

കാത്തിരിപ്പുകൾക്ക് അവസാനം; ആകാംക്ഷയും ചോദ്യങ്ങളും ബാക്കി നിർത്തി 'ഏഴു കടൽ ഏഴു മലൈ' ഗ്ലിംപ്സ് വീഡിയോ
അന്തം വിട്ട്, കുന്തം മിണുങ്ങി ദിക്കറിയാതെ 2023 ലെ മലയാള സിനിമ

'കട്രതു തമിഴ്', 'തങ്ക മീൻകൾ', 'താരമണി' എന്നിവയാണ് റാം സംവിധാനം ചെയ്ത മറ്റു സിനിമകൾ. 'നേരം', 'റിച്ചി' എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളി വീണ്ടും തമിഴിൽ തിരിച്ചെത്തുന്നതും പ്രത്യേകതയാണ്. 'മാനാടിന്' ശേഷം സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. ഏകാംബരം ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ഉമേഷ് ജെ കുമാര്‍, എഡിറ്റര്‍- മതി വിഎസ്, ആക്ഷന്‍- സ്റ്റണ്ട് സില്‍വ, കൊറിയോഗ്രാഫര്‍- സാന്‍ഡി, കോസ്റ്റ്യൂം ഡിസൈനര്‍- ചന്ദ്രകാന്ത് സോനവാനെ, മേക്കപ്പ്- പട്ടണം റഷീദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com