അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി മലയാളത്തിന്റെ 'കാതൽ'; പ്രശംസിച്ച് ന്യൂയോർക് ടൈംസ്

ലോകത്തിന് മുന്നിൽ മലയാള സിനിമ എന്തെന്ന് വരച്ചു കാട്ടുന്ന ഒടുവിലത്തെ ഉദാഹരണമാണ് കാതലെന്നും ലേഖനത്തിൽ പറയുന്നു
അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി മലയാളത്തിന്റെ 'കാതൽ'; പ്രശംസിച്ച് ന്യൂയോർക് ടൈംസ്

മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജോയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ എന്ന സിനിമയെ പ്രശംസിച്ച് പ്രശംസിച്ച് ന്യൂയോർക് ടൈംസ്. മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയായ കഥാപാത്രത്തെയും നടന്റെ അഭിനയ മികവിനെയും ന്യൂയോർക് ടൈംസ് ലേഖനത്തിൽ പ്രശംസിക്കുന്നു. ലോകത്തിന് മുന്നിൽ മലയാള സിനിമ എന്തെന്ന് വരച്ചു കാട്ടുന്ന ഒടുവിലത്തെ ഉദാഹരണമാണ് കാതലെന്നും ലേഖനത്തിൽ പറയുന്നു.

ബോളിവുഡ് സിനിമകളുടെ ഗ്ലാമർ ലോകത്തിനപ്പുറം യഥാർത്ഥ ജീവിതങ്ങളോട് ചേർന്ന് നിൽക്കുന്ന പുരോഗമനപരമായ കഥകളിലൂടെയാണ് മലയാള സിനിമ വേറിട്ട് നിൽക്കുന്നതെന്ന് ലേഖനത്തിൽ പറയുന്നു. ചിത്രം കേരളത്തിൽ മാത്രമല്ല പുറത്തും പ്രശംസനേടി എന്നും ലേഖനത്തിൽ പറയുന്നു.

അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി മലയാളത്തിന്റെ 'കാതൽ'; പ്രശംസിച്ച് ന്യൂയോർക് ടൈംസ്
മോഹൻലാലാണോ പാടുന്നത്... ആ പാട്ട് ഹിറ്റാ; മില്യൺ അടിച്ച് വാലിബനിലെ 'റാക്ക്'

ഗോവയില്‍ നടന്ന ഐഎഫ്എഫ്ഐയിലും കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നവംബര്‍ 23 നാണ് കാതൽ റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ പ്രകടനത്തിനോടൊപ്പം നിരവധി കഥാപാത്രങ്ങളുടെ പെർഫോമൻസും മികച്ചു നിൽക്കുന്നതാണ്.

സുധി കോഴിക്കോട്, ചിന്നു ചാന്ദ്നി, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ തോമസാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com