വെട്രിമാരൻ മാജിക്; വിടുതലൈ ഒന്നും രണ്ടും റോട്ടർഡാം ചലച്ചിത്രമേളയിലേക്ക്

ലൈംലൈറ്റ് വിഭാഗത്തിലേക്കാണ് വെട്രിമാരൻ ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത്
വെട്രിമാരൻ മാജിക്; വിടുതലൈ ഒന്നും രണ്ടും റോട്ടർഡാം ചലച്ചിത്രമേളയിലേക്ക്

വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിടുതലൈ ഒന്ന്-രണ്ട് ഭാഗങ്ങൾ 2024 ലെ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലൈംലൈറ്റ് വിഭാഗത്തിലേക്കാണ് വെട്രിമാരൻ ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത്. 2024 ജനുവരി 25 മുതൽ ഫെബ്രുവരി നാല് വരെയാണ് മേള നടക്കുന്നത്.

സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രങ്ങളാണ് വിടുതലൈ ഒന്ന്-രണ്ട് ഭാഗങ്ങൾ. കോൺസ്റ്റബിൾ കുമരേശനായെത്തിയ സൂരിയുടെ കരിയർ ബെസ്റ്റ് ചിത്രമാണ് വിടുതലൈ എന്നാണ് പ്രേക്ഷക പക്ഷം. മാവോയിസ്റ്റ് നേതാവായാണ് വിജയ് സേതുപതി അഭിനയിച്ചത്. രണ്ടാം ഭാഗത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാൾ വാതിയാർ എന്ന കഥാപാത്രത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.

വെട്രിമാരൻ മാജിക്; വിടുതലൈ ഒന്നും രണ്ടും റോട്ടർഡാം ചലച്ചിത്രമേളയിലേക്ക്
'ബീയിങ് ഹ്യുമാൻ'; ബോളിവുഡിന്റെ പ്രിയപ്പെട്ട 'ടൈഗർ ഖാന് ജന്മദിനം

സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ടവും ശക്തമായ രാഷ്ട്രീയവുമാണ് വിടുതലൈ പറഞ്ഞു വെക്കുന്നത്. ബി ജയമോഹന്റെ 'തുണൈവൻ' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ പിരീഡ് ക്രൈം ത്രില്ലർ വിഭാഗത്തിലുളള വിടുതലൈയുടെ ആദ്യ ഭാഗം ഈ വർഷം ആദ്യമാണ് റിലീസ് ചെയ്തത്. ചിത്രം ബോക്സ് ഓഫീസിലും നേട്ടമുണ്ടാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com