സസ്പെൻസ് നിറഞ്ഞൊരു രാത്രി; പിടിതരാതെ 'മെറി ക്രിസ്മസ്' ട്രെയ്‌ലർ

സസ്പെൻസ് നിറഞ്ഞൊരു രാത്രി; പിടിതരാതെ 'മെറി ക്രിസ്മസ്' ട്രെയ്‌ലർ

കത്രീന കൈഫും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

പ്രഖ്യാപന ദിവസം മുതൽ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയാണ് കത്രീന കൈഫ്-വിജയ് സേതുപതി ചിത്രം 'മെറി ക്രിസ്മസ്'. ഹിന്ദി, തമിഴ് എന്നിങ്ങനെ രണ്ട് ഭാഷകളിലെത്തുന്ന ത്രില്ലർ ചിത്രത്തിന്റെ റിലീസ് പല കാരണങ്ങൾ കൊണ്ട് നീണ്ടുപോവുകയായിരുന്നു. 2024 ജനുവരി 12ന് തിയേറ്ററുകളിൽ എത്തുന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

കത്രീനയും സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നത് പ്രേക്ഷകരിൽ ആകാംക്ഷ നിറച്ചിരുന്നു. തിയേറ്ററിൽ കാത്തിരിക്കുന്നത് ആ ആകാംക്ഷയെയും വെല്ലുന്ന അനുഭവമാകും എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഒരുരാത്രി നടക്കുന്ന സംഭവങ്ങളാണ് സിനിമ. സസ്പെൻസ് എന്ന ഉറപ്പിനൊപ്പം ഫാന്റസി കാഴ്ചകളുടെ സാധ്യതയും ഹിന്ദി ട്രെയ്‌ലറിൽ കാണാം.

എന്നാൽ വ്യത്യസ്തമായ 'പേസിൽ' ഉള്ളതാണ് തമിഴ് ട്രെയ്‌ലർ. ഹിന്ദി ട്രെയ്‌ലറിൽ മറ്റ് അഭിനേതാക്കളെ കാണിക്കുന്നില്ല. എന്നാൽ തമിഴിൽ രാധിക ആപ്തെ ഉൾപ്പെടെയുള്ളവരെ കാണാം.

സസ്പെൻസ് നിറഞ്ഞൊരു രാത്രി; പിടിതരാതെ 'മെറി ക്രിസ്മസ്' ട്രെയ്‌ലർ
പ്രതീക്ഷയുടെ 'നേര്' നാളെ മുതൽ; കാത്തിരിപ്പുമായി ലാലേട്ടൻ ആരാധകർ

ശ്രീറാം രാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പൂജയാണ് ചിത്രസംയോജനം നിർവ്വഹിച്ചത്. വിജയ് സേതുപതിയുടെ ആദ്യ ഹിന്ദി ചിത്രമായാണ് മെറി ക്രിസ്മസ് ഒരുങ്ങിയതെങ്കിലും 'ജവാൻ' ആദ്യം തിയേറ്ററുകളിൽ എത്തി. ചിത്രത്തിന്റെ വിന്റേജ് പ്രമേയത്തിലുള്ള പോസ്റ്ററുകള്‍ വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായിരിക്കും സിനിമയുടെ താരനിര. ഹിന്ദി പതിപ്പിൽ സേതുപതിക്കും കത്രീന കൈഫിനും ഒപ്പം സഞ്ജയ് കപൂർ, വിനയ് പഥക്, പ്രതിമ കണ്ണൻ, ടിന്നു ആനന്ദ് എന്നിവരാണ് താരങ്ങൾ. തമിഴ് പതിപ്പിൽ ഇവർക്ക് പകരം രാധിക ശരത്കുമാർ, ഷണ്മുഖരാജ, കെവിൻ ജെയ് ബാബു, രാജേഷ് വില്ല്യംസ് തുടങ്ങിയവർ അഭിനേതാക്കളാണ്. അശ്വിനി കല്‍സേക്കര്‍, രാധിക ആപ്തെ എന്നിവർ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

സസ്പെൻസ് നിറഞ്ഞൊരു രാത്രി; പിടിതരാതെ 'മെറി ക്രിസ്മസ്' ട്രെയ്‌ലർ
ഹിറ്റുകൾ തിയേറ്റർ നിറച്ച ഡിസംബർ 20; മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ്‌ഡേ

രമേഷ് തൗരാനി, ജയ തൗരാനി, സഞ്ജയ് റൗത്രയ്, കേവല്‍ ഗാര്‍ഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുന്‍പ് ചെയ്ത ചിത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് മെറി ക്രിസ്മസ് എന്നാണ് സംവിധായകന്‍ ശ്രീരാം രാഘവന്‍ വ്യക്തമാക്കിയത്. വിജയ് സേതുപതി സിനിമയില്‍ ഉള്ളത് കൊണ്ടാണ് തമിഴിലും ഒരു പതിപ്പ് നിര്‍മ്മിക്കാന്‍ ആലോചിച്ചതെന്നും സംവിധായകൻ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com