'തങ്കലാൻ'; ചിയാൻ-പാ രഞ്ജിത്ത് ചിത്രത്തിന്റെ റിലീസ് വൈകും

ഡബ്ബിങ് ജോലികൾ ആരംഭിച്ചതായി ചിയാൻ അറിയിച്ചിരുന്നു
'തങ്കലാൻ'; ചിയാൻ-പാ രഞ്ജിത്ത് ചിത്രത്തിന്റെ റിലീസ് വൈകും

ചിയാൻ ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് 'തങ്കലാൻ' സിനിമയ്ക്ക് വേണ്ടിയാണ്. വിക്രമിന്റെ വേറിട്ട വേഷവും ഭാവവും ഒപ്പം പാ രഞ്ജിത്ത് എന്ന സംവിധായകനും പ്രേക്ഷകന് നൽകുന്ന പ്രതീക്ഷ വലുതാണ്. പൊങ്കൽ റിലീസായി 2024ൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും റിപ്പബ്ലിക് ദിനത്തിലേയ്ക്ക് മാറ്റിയിരുന്നു. തങ്കലാൻ എത്താൻ ഇനിയും വൈകും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കിടെ ചില സീനുകളിൽ സംവിധായകന് അതൃപ്തി തോന്നിയെന്നും അവ രണ്ടാമത് ചിത്രീകരിച്ചെന്നും വാർത്തകൾ വന്നിരുന്നു. പിന്നാലെയാണ് ജനുവരി 26ലേയ്ക്ക് റിലീസ് മാറ്റാനുള്ള തീരുമാനമുണ്ടായത്. എന്നാൽ പോസ്റ്റ് പ്രൊഡക്ഷൻ നീളുന്നതിനാൽ ജനുവരിയിൽ സിനിമ തിയേറ്ററുകളിൽ എത്തിക്കാനാകില്ല. അതേസമയം തങ്കലാൻ ഡബ്ബിങ് ആരംഭിച്ചതായി ചിയാൻ ആരാധകരെ അറിയിച്ചിരുന്നു.

'തങ്കലാൻ'; ചിയാൻ-പാ രഞ്ജിത്ത് ചിത്രത്തിന്റെ റിലീസ് വൈകും
'ചിറ്റാ' സംവിധായകനൊപ്പം വിക്രം; 'ചിയാൻ 62' അപ്ഡേറ്റ്

സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേല്‍ രാജയാണ് തങ്കലാന്‍ നിര്‍മ്മിക്കുന്നത്. വമ്പൻ ബജറ്റിലാണ് ഈ പീരിയഡ് ഡ്രാമ ഒരുങ്ങുന്നതെന്ന് നിര്‍മ്മാതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിലെ കര്‍ണാടകത്തിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് പശ്ചാത്തലം.

'തങ്കലാൻ'; ചിയാൻ-പാ രഞ്ജിത്ത് ചിത്രത്തിന്റെ റിലീസ് വൈകും
'കഠിന കഠോരം' കടന്ന് മുഹഷിനും ഹർഷദും; പുതിയ ചിത്രത്തിൽ ലുക്മാനും ധ്യാൻ ശ്രീനിവാസനും പ്രധാന താരങ്ങൾ

സിനിമയുടെ ബിടിഎസ് വീഡിയോകളും ഗ്ലിംപ്സസും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. വിക്രമിന്റെ മേക്കോവറും സോഷ്യൽ മീഡിയയിൽ ട്രെൻഡായി. സിനിമയിൽ തനിക്ക് സംഭാഷണങ്ങൾ ഇല്ലെന്നാണ് വിക്രം അടുത്തിടെ വെളിപ്പെടുത്തിയത്. നടന്റെ മറ്റൊരു കരിയർ ബ്രേക്ക് കഥാപാത്രമാണ് വരാനിരിക്കുന്നതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com