'നിരൂപണം ഒരു കലയാണ്, അതിനെ അതിന്റേതായ പ്രാധാന്യത്തിൽ എടുക്കണം'; റിവ്യു ബോംബിങ്ങിനെ കുറിച്ച് സിദ്ധിഖ്

'നമ്മൾ റിവ്യു പറയേണ്ട എന്ന് പറഞ്ഞാൽ അവർ പറയാതിരിക്കില്ല, പറയണം എന്ന് പറഞ്ഞാൽ അത് അവർ ചെയ്യണമെന്നുമില്ല. നമ്മൾ അത് കേൾക്കുക എന്നുള്ളത് മാത്രമേയുള്ളു'
'നിരൂപണം ഒരു കലയാണ്, അതിനെ അതിന്റേതായ പ്രാധാന്യത്തിൽ എടുക്കണം'; റിവ്യു ബോംബിങ്ങിനെ കുറിച്ച് സിദ്ധിഖ്

റിവ്യു ബോംബിങ്ങിനെ കുറിച്ച് അഭിപ്രായം വ്യക്തമാക്കി നടൻ സിദ്ധിഖ്. സിനിമയെ സൂക്ഷ്മമായി നീരീക്ഷിച്ച് വ്യക്തമായി പറയുന്നതാണ് നിരൂപണമെന്നും അതൊരു കലയാണെന്നും സിദ്ധിഖ് പറഞ്ഞു. റിവ്യൂ പറയുന്നവർ പറയട്ടെ, അതിനെ അതിന്റെ പ്രാധാന്യത്തിൽ കണ്ടാൽ മതിയെന്നും നടൻ പറഞ്ഞു. ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹൻലാൽ ചിത്രം 'നേരി'ന്റെ വിശേഷങ്ങൾ റിപ്പോർട്ടറിനോട് പങ്കുവെയ്ക്കവെയാണ് നടന്റെ പ്രതികരണം.

'നിരൂപണം ഒരു കലയാണ്, അതിനെ അതിന്റേതായ പ്രാധാന്യത്തിൽ എടുക്കണം'; റിവ്യു ബോംബിങ്ങിനെ കുറിച്ച് സിദ്ധിഖ്
ഐഎഫ്എഫ്കെ 2023: അനന്തപുരിയിലെ സിനിമ ഉത്സവത്തിന് ഇന്ന് തിരശീല വീഴും; നടൻ പ്രകാശ് രാജ് മുഖ്യാതിഥി

'നിരൂപണം ഒരു കലയാണ്. സിനിമയുടെ ഒരോ വശവും സൂക്ഷ്മമായി പഠിച്ച് അതിന്റെ പോരായ്മകളെന്താണെന്ന് ആ നിരൂപകന് തോന്നുന്നത് വ്യക്തമായി പറയുകയും, അത് വായിക്കുമ്പോൾ ശരിയാണല്ലോ എന്ന് വായനക്കാർക്ക് തോന്നുകയും ചെയ്യുമ്പോഴാണ് ഒരാൾ നല്ല നിരൂപകനാകുന്നത്. എന്റെ ഓർമ്മയിൽ ഞാൻ ആദ്യം വായിക്കുന്ന നിരൂപണം 'ചെമ്മീൻ' സിനിമയുടേതാണ്. അന്ന് ആ നിരുപണത്തിൽ മാർക്കസ് ബാർട്ട്ലി എന്ന ഛായാഗ്രഹകനെ കുറിച്ച് എഴുതിയിരുന്നു. അദ്ദേഹത്തിന്റെ മനോഹരമായ ഫ്രെയിംസ്, ആ ദൃശ്യ ഭംഗി പലപ്പോഴും പ്രേക്ഷകനെ കഥയിൽ നിന്നും മാറ്റിക്കളയുന്നു. അതായത് ദൃശ്യ ഭംഗി അത്രയും വേണ്ടിയിരുന്നില്ല എന്നാണ് ആ നിരൂപകൻ എഴുതിയിരുന്നത്. കാരണം, പലപ്പോഴും മാർക്കസ് ബാർട്ട്ലി പകർത്തിയ കടലിന്റെയും അസ്തമയ സൂര്യന്റെയും ഭംഗി നോക്കിയിരിക്കുമ്പോൾ നമ്മൾ കറുത്തമ്മയേയും പരീക്കുട്ടിയേയും മറന്നു പോകുന്നു, അതാണ് നിരൂപണം,' സിദ്ധിഖ് വ്യക്തമാക്കി.

'നിരൂപണം ഒരു കലയാണ്, അതിനെ അതിന്റേതായ പ്രാധാന്യത്തിൽ എടുക്കണം'; റിവ്യു ബോംബിങ്ങിനെ കുറിച്ച് സിദ്ധിഖ്
വയലൻസുണ്ടോ 'സലാറി'ൽ ?; എ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാരണം പറഞ്ഞ് നിർമ്മാതാവ്

'ഇപ്പോൾ സിനിമ കണ്ടിട്ട് അവർക്ക് ഇഷ്ടമുള്ളതാണ് പറയുന്നത്. അവർ പറയട്ടെ. നമ്മൾ റിവ്യു പറയേണ്ട എന്ന് പറഞ്ഞാൽ അവർ പറയാതിരിക്കില്ല, പറയണം എന്ന് പറഞ്ഞാൽ അത് അവർ ചെയ്യണമെന്നുമില്ല. നമ്മൾ അത് കേൾക്കുക എന്നുള്ളത് മാത്രമേയുള്ളു. അതിനെ അതിന്റേതായ പ്രാധാന്യത്തിൽ എടുക്കുക. അടുത്ത സിനിമ വരുമ്പോൾ അടുത്ത അഭിപ്രായം അളുകൾ പറയും. അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നവർ എന്നെ കുറിച്ച് ഇതുവരെ മോശമായി പറഞ്ഞിട്ടില്ല. എങ്കിൽ പോലും ഞാൻ എല്ലാം കാണാറും കേൾക്കാറുമുണ്ട്. അതുകൊണ്ട് തന്നെ മറ്റ് പലരെയും പറ്റി മോശമായി പറയുന്നത് കേൾക്കുമ്പോൾ വേദന തോന്നാറുണ്ട്.

അഭിമുഖം കാണാം,

Related Stories

No stories found.
logo
Reporter Live
www.reporterlive.com