വയലൻസുണ്ടോ 'സലാറി'ൽ ?; എ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാരണം പറഞ്ഞ് നിർമ്മാതാവ്

'കുടുംബ പ്രേക്ഷകർ തിയേറ്ററുകളിൽ എത്തണമെന്നുള്ളത് കൊണ്ട് ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്'
വയലൻസുണ്ടോ 'സലാറി'ൽ ?; എ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാരണം പറഞ്ഞ് നിർമ്മാതാവ്

തെന്നിന്ത്യൻ പ്രേക്ഷകരുടെ റിബൽ സ്റ്റാർ പ്രഭാസും മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്ന സലാർ റിലീസിനൊരുങ്ങുകയാണ്. ഡിസംബർ 22-നെത്തുന്ന സിനിമയിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പ്രശാന്ത് നീൽ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതിനിടെ ചിത്രത്തിന് സെൻസർ ബോർഡ് എ-സർട്ടിഫിക്കറ്റ് നൽകിയതിനെ കുറിച്ച് നിർമ്മാതാവ് പറഞ്ഞ കാര്യമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

'കുടുംബ പ്രേക്ഷകർ തിയേറ്ററുകളിൽ എത്തണമെന്നുള്ളത് കൊണ്ട് ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്. എന്നാൽ യു/എ സര്‍ട്ടിഫിക്കറ്റ് വേണമെങ്കിൽ ചില ഭാഗങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കണമെന്ന് നിർദേശിച്ചിരുന്നു. പക്ഷേ സംവിധായകന്‍ നീൽ അതിന് തയാറായില്ല. കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകൾ കാണിക്കാൻ ചില രംഗങ്ങൾ ആവശ്യമാണ്. അത് വെട്ടിമാറ്റിയാൽ മുഴുവൻ എഫക്ട് തന്നെ അത് നഷ്ടപ്പെടുമെന്ന് നീൽ പറഞ്ഞു,' നിർമ്മാതാവ് വിജയ് കിരഗന്ദൂർ വ്യക്തമാക്കി.

വയലൻസുണ്ടോ 'സലാറി'ൽ ?; എ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാരണം പറഞ്ഞ് നിർമ്മാതാവ്
ജി​ഗ‍ർതണ്ഡയുടെ ആ ട്രിബ്യൂട്ട് ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്; 'സിനിമ ഉടൻ കാണും'

തിയേറ്ററിൽ മികച്ച വിജയം കൊയ്യുന്ന ചിത്രമാണ് 'അനിമൽ'. എ റേറ്റിംഗ് കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുമെന്ന് ഈ വിജയത്തിലൂടെ മനസിലായി. ഞങ്ങൾ എ സർട്ടിഫിക്കേഷൻ സലാറിന് നൽകുന്നതിനെ കുറിച്ച് ചർച്ച ചെയ്തു. ഇതോടെ പടത്തിന് എ സര്‍ട്ടിഫിക്കറ്റ് തന്നെയിരിക്കട്ടെ എന്ന തീരുമാനത്തിലെത്തി എന്നും നിർമ്മാതാവ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com