ബ്രഹ്മാസ്ത്ര 2 ; രൺബീർ കപൂറിൻ്റെ അച്ഛനായി അഭിനയിക്കുക ഈ യുവ താരം

സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ
ബ്രഹ്മാസ്ത്ര 2 ; രൺബീർ കപൂറിൻ്റെ അച്ഛനായി അഭിനയിക്കുക ഈ യുവ താരം

രണ്‍ബീര്‍ കപൂർ നായകനായി എത്തി ബോക്സ് ഓഫീസിൽ മികച്ച വിജയം സ്വന്തമാക്കിയ സിനിമയാണ് 'ബ്രഹ്മാസ്ത്ര'. ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ ഴോണറിൽ കഥ പറഞ്ഞ ചിത്രം അയാൻ മുഖർജിയാണ് സംവിധാനം ചെയ്തത്. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ബ്രഹ്മാസ്ത്ര 2 ; രൺബീർ കപൂറിൻ്റെ അച്ഛനായി അഭിനയിക്കുക ഈ യുവ താരം
വിജയ്‌യുടെ ചെറുപ്പം വീണ്ടും കാണാം; 'ദളപതി 68'ലും ഡീ ഏജിങ് വിദ്യ

രൺബീർ കപൂർ അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ മാതാപിതാക്കളുടെ കഥയാകും രണ്ടാം ഭാഗം. ദേവ് എന്ന അച്ഛൻ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകൾ നൽകിക്കൊണ്ടാണ് ആദ്യഭാഗം അവസാനിക്കുന്നതും. രൺവീർ സിങ്ങാണ് ദേവ് ആവുക എന്നാണ് റിപ്പോർട്ട്. യഷ്, ഹൃതിക് റോഷൻ എന്നീ പേരുകൾ മുമ്പ് പറഞ്ഞുകേട്ടിരുന്നുവെങ്കിലും സ്ഥിരീകരണങ്ങൾ ഉണ്ടായില്ല.

ബ്രഹ്മാസ്ത്ര 2 ; രൺബീർ കപൂറിൻ്റെ അച്ഛനായി അഭിനയിക്കുക ഈ യുവ താരം
ആസിഫ് അലി-ബിജു മേനോൻ കോംബോയിൽ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ; ജിസ് ജോയ് ചിത്രത്തിന് പേരായി

രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുരോഗമിക്കുകയാണ്. 'വാർ 2' പൂർത്തിയാക്കിയ ശേഷമാകും അയാൻ മുഖർജി ബ്രഹ്മാസ്ത്രയുടെ ചിത്രീകരണത്തിലേയ്ക്ക് കടക്കുക. രൺവീർ ദേവ് എന്ന കഥാപാത്രമാകാൻ സമ്മതം അറിയിച്ചുവെന്നാണ് അണിയറ പ്രവർത്തകരെ ഉദ്ധരിച്ച് ഹിന്ദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബ്രഹ്മാസ്ത്ര 2 ; രൺബീർ കപൂറിൻ്റെ അച്ഛനായി അഭിനയിക്കുക ഈ യുവ താരം
2023ലെ ഏറ്റവും വലിയ ഗ്രോസ്സ് കളക്ഷൻ ചിത്രം; ബാർബി ഒടിടിയിലേയ്ക്ക്

2022 സെപ്തംബറിലാണ് 'ബ്രഹ്മാസ്ത്ര പാർട്ട് വൺ: ശിവ' പുറത്തിറങ്ങിയത്. ആലിയ ഭട്ട് ആയിരുന്നു നായിക. അമിതാഭ് ബച്ചൻ, നാഗാർജുന, ഷാരൂഖ് ഖാൻ, മൗനി റോയി തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, നമിത് മൽഹോത്ര എന്നിവർ ചേർന്നാണ് അയാൻ മുഖർജിയുടെ ഡ്രീം പ്രൊജക്റ്റ് നിർമ്മിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com