ആരാധകരുടെ അഭിപ്രായം കേട്ടു; അക്ഷയ് കുമാറിന്‍റെ അടുത്ത ചിത്രത്തിന്റെ റിലീസ് ആറ് മാസത്തിന് ശേഷം

തുടരെ തുടരെ റിലീസ് വേണ്ടെന്ന് അക്ഷയ് കുമാറിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു.
ആരാധകരുടെ അഭിപ്രായം കേട്ടു; അക്ഷയ് കുമാറിന്‍റെ     അടുത്ത ചിത്രത്തിന്റെ റിലീസ് ആറ് മാസത്തിന് ശേഷം

ഈ വര്‍ഷം അക്ഷയ് കുമാറിന്റേതായി നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. അത്രമാത്രം സിനിമകളാണ് റിലീസ് ചെയ്തത്. ഇതില്‍ ബഹുഭൂരിപക്ഷം ചിത്രങ്ങളും പരാജയങ്ങളുമായിരുന്നു.

ആരാധകരുടെ അഭിപ്രായം കേട്ടു; അക്ഷയ് കുമാറിന്‍റെ     അടുത്ത ചിത്രത്തിന്റെ റിലീസ് ആറ് മാസത്തിന് ശേഷം
ബാദ്ഷാ നേടിയത് 860 കോടി; അക്ഷയ് നാല് സിനിമ കൊണ്ട് നേടിയ റെക്കോര്‍ഡ് രണ്ട് സിനിമയാല്‍ മറികടന്നു

ഇപ്പോഴിതാ അക്ഷയ് കുമാര്‍ ഒരു തീരുമാനമെടുത്തിരിക്കുന്നു. തന്റെ അടുത്ത ചിത്രമായ 'ബഡേ മിയാന്‍ ചോട്ടേ മിയാന്‍' ആറ് മാസം കഴിഞ്ഞ് പുറത്തിറക്കിയാല്‍ മതിയെന്നാണ് തിരുമാനം. തുടരെ തുടരെ റിലീസ് വേണ്ടെന്ന് അക്ഷയ് കുമാറിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അക്ഷയ് വിലവെക്കുകയായിരുന്നു.

അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും മുഖ്യവേഷങ്ങളിലെത്തുന്ന 'ബഡേ മിയാന്‍ ചോട്ടേ മിയാന്‍' അലി അബ്ബാസ് സഫറാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ആരാധകരുടെ അഭിപ്രായം കേട്ടു; അക്ഷയ് കുമാറിന്‍റെ     അടുത്ത ചിത്രത്തിന്റെ റിലീസ് ആറ് മാസത്തിന് ശേഷം
കണ്ടത് സത്യം കാണാനിരിക്കുന്നതോ...?; 'മോഹൻലാലിന്റെ അവതാരം' 'വാലിബൻ' വരുന്നു

2024 ഏപ്രില്‍ 10നാണ് ചിത്രം റിലീസ് ചെയ്യുക. അക്ഷയുടെ അവസാന ചിത്രം റിലീസ് ചെയ്തത് മിഷന്‍ റായ്ഗഞ്ച് ആണ്. ഈ ചിത്രം കഴിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് 'ബഡേ മിയാന്‍ ചോട്ടേ മിയാന്‍' റിലീസ് ചെയ്യുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com