'ഇത് പ്രകാശമല്ല... ദർശനമാണ്'; കാന്താര പ്രീക്വലിന്റെ ടീസറും ഫസ്റ്റ് ലുക്കും പുറത്തിറങ്ങി

ഹോംബാലെ ഫിലിംസ് ആണ് കാന്താര എ ലെജൻഡ് നിർമ്മിക്കുന്നത്
'ഇത് പ്രകാശമല്ല... ദർശനമാണ്'; കാന്താര പ്രീക്വലിന്റെ ടീസറും ഫസ്റ്റ് ലുക്കും പുറത്തിറങ്ങി

ലോകവ്യാപകമായി സിനിമാ പ്രേക്ഷകരുടെ പ്രശംസയും ബ്ലോക്ക് ബസ്റ്റർ വിജയവും സ്വന്തമാക്കിയ നേടിയ ചിത്രമാണ് റിഷഭ് ഷെട്ടി ഒരുക്കിയ കാന്താര. സിനിമയുടെ പ്രീക്വലായൊരുങ്ങുന്ന 'കാന്താര എ ലെജൻഡ് ചാപ്റ്റർ ഒന്നിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസായി. മുൻനിര നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ് കാന്താര എ ലെജൻഡ് നിർമ്മിക്കുന്നത്.

പ്രീക്വലിൽ പറയുന്നത് എ ഡി 300-400 കാലഘട്ടത്തിലെ കഥയാണെന്നാണ് വിവരം. പഞ്ചുരുളിയുടെ ഉത്ഭവം മുതലാണ് കഥ പറയുന്നത്. ചിത്രം 100 കോടി രൂപയുടെ ബജറ്റിലാണ് ഒരുങ്ങുക. ഈ വർഷം ഫെബ്രുവരിയിലായിരുന്നു കാന്താര പ്രീക്വൽ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ സങ്കീർണ്ണമായ സെറ്റുകളും വിപുലമായ വിഷ്വൽ ഇഫക്‌റ്റുകളും ബജറ്റിനെ പ്രധാനമായും സ്വാധീനിക്കും. കാന്താര എ ലെജൻഡ് കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഏഴു ഭാഷകളിൽ ആണ് റിലീസ് ചെയ്യുന്നത്.

'ഇത് പ്രകാശമല്ല... ദർശനമാണ്'; കാന്താര പ്രീക്വലിന്റെ ടീസറും ഫസ്റ്റ് ലുക്കും പുറത്തിറങ്ങി
'പ്രണയത്താൽ ഹൃദയം കീഴടക്കിയ എന്റെ ഓമനയ്ക്ക്'; കാതൽ അതിമനോഹരമെന്ന് സൂര്യ

വലിയ ഹൈപ്പോ പ്രമോഷൻ പരിപാടികളോ ഒന്നും ഇല്ലാതെ സാധാരണ സിനിമ പോലെയാണ് കാന്താര കന്നഡ സിനിമപ്രേക്ഷകരിലേക്കെത്തിയത്. എന്നാൽ സിനിമയുടെ ക്വാളിറ്റി മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യാൻ കാരണമായി. കേരളത്തിലടക്കം വമ്പൻ കളക്ഷനോടെയെത്തിയ സിനിമ ഇന്ത്യക്ക് പുറത്തും ച‍ർച്ചയാവുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു. സ്വിറ്റ്സർലൻഡിലെ ജനീവയിലുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസിൽ പ്രദർശിപ്പിക്കാനുള്ള ബഹുമതി, കാന്താര എത്രത്തോളം അം​ഗീകരിക്കപ്പെട്ടു എന്നതിന്റെ ഉദാഹരണമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com