ഭാഷകൾ ഭേദിച്ച് 'സപ്ത സാഗരദാച്ചേ എല്ലോ'; നാല് ഭാഷകളിൽ റിലീസിന്

നവംബർ 17ന് ചിത്രം തിയേറ്ററുകളിലെത്തും
ഭാഷകൾ ഭേദിച്ച് 'സപ്ത സാഗരദാച്ചേ എല്ലോ'; നാല് ഭാഷകളിൽ റിലീസിന്

ഏഴ് ആഴ്ചയുടെ വ്യത്യാസത്തിൽ ഒരു സിനിമയുടെ രണ്ട് ഭാഗങ്ങൾ എന്ന പ്രഖ്യാപനവുമായാണ് രക്ഷിത് ഷെട്ടി നായകനായ 'സപ്ത സാഗരദാച്ചേ എല്ലോ' തിയേറ്ററുകളിൽ എത്തിയത്. ഹേമന്ദ് എം റാവു സംവിധാനം ചെയ്ത ചിത്രം 'സൈഡ് എ', 'സൈഡ് ബി' എന്നിങ്ങനെയാണ് പുറത്തിറങ്ങുന്നത്. ഇതിനോടകം സൈഡ് എ കണ്ട പ്രേക്ഷകർ ദിവസമെണ്ണിയാണ് രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്. ദീപാവലിയ്ക്ക് ശേഷം നവംബർ 17ന് തിയേറ്ററുകളിലെത്തുകയാണ് ചിത്രം.

ഭാഷകൾ ഭേദിച്ച് 'സപ്ത സാഗരദാച്ചേ എല്ലോ'; നാല് ഭാഷകളിൽ റിലീസിന്
'തലൈവറും ഉലകനായകനും ഡ്രീം കാസ്റ്റ്'; 'ജിഗർതണ്ഡ ഡബിൾ എക്സ്' പോസ്റ്റർ പങ്കുവെച്ച് കാർത്തിക് സുബ്ബരാജ്

കന്നഡയ്ക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ സിനിമയ്ക്ക് റിലീസുണ്ട്. കെവിഎൻ പ്രൊഡക്ഷൻസ് ആണ് രണ്ടാം ഭാഗത്തിന്റെയും വിതരണം നിർവ്വഹിക്കുന്നത്. 270 സ്‌ക്രീനുകളിൽ ചിത്രം റിലീസിനെത്തും. സൽമാൻ ഖാന്റെ 'ടൈഗർ 3' യോടാകും സപ്ത സാഗരദാച്ചേ എല്ലോ സൈഡ് ബി മത്സരിക്കുക.

സിനിമ ഹിന്ദിയിൽ റിലീസിനെത്തിക്കാത്തത് വലിയ പ്രൊമോഷൻ ബജറ്റ് ആവശ്യമായതിനാലാണെന്ന് രക്ഷിത് വ്യക്തമാക്കി. റിലീസിന് ശേഷം കൂടുതൽപേർ ആവശ്യം ഉന്നയിച്ചാൽ ഹിന്ദിയിൽ സിനിമയെത്തിക്കുമെന്നും താരം അറിയിച്ചു. ഒക്ടോബർ 27ന് പ്രഖ്യാപിച്ചിരുന്ന രണ്ടാം ഭാഗത്തിന്റെ റിലീസ് പിന്നീട് മാറ്റുകയായിരുന്നു.

ഭാഷകൾ ഭേദിച്ച് 'സപ്ത സാഗരദാച്ചേ എല്ലോ'; നാല് ഭാഷകളിൽ റിലീസിന്
'സംവിധായകർ എന്നോട് നീതി പുലർത്തുന്നില്ലെന്ന് എനിക്ക് തോന്നാറുണ്ട്'; സൽമാൻ ഖാൻ

ആദ്യ ഭാഗം കർണ്ണാടകയ്ക്ക് പുറമേ പ്രദർശിപ്പിച്ചിരുന്നില്ല. റിലീസിന് മുമ്പേ പൊതുവേദിയിൽ സംസാരിച്ച രക്ഷിത്, സിനിമ എല്ലാ ഭാഷകളിലെയും പ്രേക്ഷകരിൽ എത്തുമെന്നും രണ്ടാം ഭാഗത്തിന് വലിയ റിലീസ് ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു. താരം പറഞ്ഞതു പോലെ കർണ്ണാടകയിലെ തിയേറ്ററുകൾ അടക്കിവാണ ശേഷം ഒടിടിയിൽ സിനിമ എല്ലാ ഭാഷകളിലും പ്രേക്ഷകരെയും ആരാധകരെയും നേടി. രണ്ടാം ഭാഗത്തിന്റെ ഗ്ലിംപ്സ് കാണിച്ചുകൊണ്ടാണ് ഒന്നാം ഭാഗം അവസാനിക്കുന്നത്.

രക്ഷിതിന്റെ മനുവും രുക്മിണി വസന്തിന്റെ പ്രിയയും തമ്മിലുള്ള പ്രണയകഥയുടെ പരിസമാപ്തിയാണ് സപ്ത സാഗരദാച്ചേ എല്ലോ സൈഡ് ബി. ചൈത്ര ജെ ആചാര്, ഗോപാൽകൃഷ്ണ ദേശ്പാണ്ഡെ, യമുന ശ്രീനിധി, അച്യുത് കുമാർ, രമേഷ് ഇന്ദിര, പവിത്ര ലോകേഷ് എന്നിവരും ചിത്രത്തിലുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com