'മാർക്ക് ആന്റണി'യുടെ വിജയം; അജിത് ഇനി ആദിക് രവിചന്ദ്രന്റെ നായകൻ

'എകെ 63' എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്
'മാർക്ക് ആന്റണി'യുടെ വിജയം; അജിത് ഇനി ആദിക് രവിചന്ദ്രന്റെ നായകൻ

വിടാമുയർച്ചിക്ക് ശേഷം അജിത് കുമാർ അഭിനയിക്കുക ആദിക് രവിചന്ദ്രൻ ചിത്രത്തിൽ. 'മാർക്ക് ആന്റണി'യുടെ ഗംഭീര വിജയത്തിന് ശേഷം ആദിക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. 'എകെ 63' എന്ന് താൽകാലികമായി പേര് നൽകിയ സിനിമയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

'തുനിവി'ൻ്റെ വിജയത്തിന് ശേഷം അജിത് അഭിനയിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. മഗിഴ് തിരുമേനിയാണ് സംവിധാനം. പശ്ചിമേഷ്യൻ അതിർത്തിയിലുള്ള അസർബൈജാനിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. എന്നാൽ ഇസ്രയേൽ-പലസ്തീൻ സംഘർഷത്തെ തുടർന്ന് ചിത്രീകരണാനുമതി നിഷേധിച്ചിരിക്കുകയാണ്.

സമീപകാലത്ത് കോളിവുഡിന് ലഭിച്ച ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് മാർക്ക് ആന്റണിയുടേത്. 'എകെ 63'യ്ക്ക് അജിത് റെക്കോഡ് പ്രതിഫലമാണ് വാങ്ങുന്നതെന്ന സൂചനയുണ്ട്. 175 കോടിയാണ് പ്രതിഫലമെന്നാണ് സൂചന. ഇത് ശരിയെങ്കിൽ തമിഴകത്തെ ഏറ്റവും ഉയർന്ന പ്രതിഫലമാകും ഇത്.

'മാർക്ക് ആന്റണി'യുടെ വിജയം; അജിത് ഇനി ആദിക് രവിചന്ദ്രന്റെ നായകൻ
എസ് ജെ സൂര്യയുടെയും വിശാലിന്റെയും ആറാട്ട് ഇനി പ്രൈമിൽ; മാർക്ക് ആന്റണി ഉടൻ ഒടിടിയിലേക്ക്

Related Stories

No stories found.
logo
Reporter Live
www.reporterlive.com