എസ് ജെ സൂര്യയുടെയും വിശാലിന്റെയും ആറാട്ട് ഇനി പ്രൈമിൽ; മാർക്ക് ആന്റണി ഉടൻ ഒടിടിയിലേക്ക്

ഒക്ടോബർ 13 മുതലാണ് ചിത്രം ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കുക
എസ് ജെ സൂര്യയുടെയും വിശാലിന്റെയും ആറാട്ട് ഇനി പ്രൈമിൽ; മാർക്ക് ആന്റണി ഉടൻ ഒടിടിയിലേക്ക്

വിശാൽ നായകനായെത്തിയ പുതിയ ചിത്രം മാർക്ക് ആന്റണി ഉടൻ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. ഒക്ടോബർ 13 മുതലാണ് ചിത്രം ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കുക. സയൻസ് ഫിക്ഷൻ ഴോണറിൽ കഥ പറയുന്ന ചിത്രത്തിൽ എസ് ജെ സൂര്യയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രം സെപ്റ്റംബർ 15നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യ ദിനത്തിൽ വേണ്ടത്ര കാണികളെ ലഭിക്കാതിരുന്ന സിനിമയ്ക്ക് തുടർന്നുള്ള ദിവസങ്ങളിൽ മൗത്ത് പബ്ലിസിറ്റിയിലൂടെ മികച്ച പ്രതികരണം ലഭിക്കുകയായിരുന്നു. ചിത്രം 100 കോടിയിലധികം രൂപ തിയേറ്ററുകളിൽ നിന്ന് കളക്ട് ചെയ്യുകയുമുണ്ടായി.

ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത സിനിമയിൽ വിശാലിനും എസ് ജെ സൂര്യയ്ക്കും പുറമെ സെൽവരാഘവൻ, ഋതു വർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായാണ് സിനിമ റിലീസ് ചെയ്തത്.

മാർക്ക് ആന്റണിയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് അഭിനന്ദൻ രാമാനുജൻ ആണ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഉമേഷ് രാജ്‍കുമാറാണ് പ്രൊഡക്ഷൻ ഡിസൈൻ. കനല്‍ കണ്ണൻ, പീറ്റര്‍ ഹെയ്‍ൻ, രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com