ആരാകും പ്രതിപക്ഷ നേതാവ്? ചർച്ചകൾ സജീവമാക്കി കോൺ​ഗ്രസ്, രാഹുൽ മതിയെന്ന് ഭൂരിഭാ​ഗം നേതാക്കളും

കോൺ​ഗ്രസ് പ്രവർത്തക സമിതിയാകും പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. പ്രവർത്തക സമിതി യോഗത്തിൻ്റെ തിയതി ഇന്ന് പ്രഖ്യാപിച്ചേക്കും.
ആരാകും പ്രതിപക്ഷ നേതാവ്? ചർച്ചകൾ സജീവമാക്കി കോൺ​ഗ്രസ്, രാഹുൽ മതിയെന്ന് ഭൂരിഭാ​ഗം നേതാക്കളും

ഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് ചർച്ചകൾ സജീവമാക്കി . രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണം എന്നാണ് ഭൂരിഭാഗം നേതാക്കളുടേയും വികാരം. 99 എംപിമാർ ഉള്ളതിനാൽ രാഹുൽ പ്രതിപക്ഷ നേതൃപദവി ഏറ്റെടുത്തേക്കും എന്നാണ് സൂചന.

കോൺ​ഗ്രസ് പ്രവർത്തക സമിതിയാകും പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. പ്രവർത്തക സമിതി യോഗത്തിൻ്റെ തിയതി ഇന്ന് പ്രഖ്യാപിച്ചേക്കും. 2019 ൽ ലോക്സഭ കക്ഷി നേതാവ് പദവി ഏറ്റെടുക്കാൻ രാഹുൽ വിസമ്മതിച്ചിരുന്നു. എൻഡിഎ സർക്കാർ രൂപീകരണം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇൻഡ്യ സഖ്യം. നിലവിലെ സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാൻ ഇൻഡ്യ സഖ്യത്തിന് സാധിക്കില്ല. എന്നാൽ സർക്കാർ രൂപീകരണം എന്നത് എന്നന്നേക്കുമായി അടഞ്ഞ അധ്യായമായി ഇൻഡ്യ സഖ്യം കാണുന്നുമില്ല.

കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് എതിരെ ശക്തമായ പോരാട്ടം തുടരാനാണ് ഇൻഡ്യ സഖ്യത്തിൻ്റെ തീരുമാനം. ജെഡിയു - ടിഡിപി പാർട്ടികൾ എൻഡിഎയ്ക്ക് പിന്തുണ നൽകിയ പശ്ചാത്തലത്തിൽ സർക്കാർ രുപീകരിക്കാൻ വേണ്ട നമ്പർ ഉണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം. എന്നാൽ സർക്കാർ രൂപീകരണം എന്നത് എന്നന്നേക്കുമായി അടഞ്ഞ അധ്യായമായി ഇൻഡ്യ സഖ്യം കാണുന്നില്ല. ഇന്നലെ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന ഇന്ത്യ യോഗത്തിൽ 20 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു. ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിന് ഉള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം എന്ന് സഖ്യം വിലയിരുത്തി.

അതേസമയം, സർക്കാർ രൂപീകരണത്തിന് ഉടൻ വെല്ലുവിളി ഉയരില്ലെന്നുറപ്പായതോടെ ഘടകകക്ഷികളുടെ മന്ത്രിസ്ഥാനം,അവരുടെ വകുപ്പുകൾ, ബിജെപിയിൽയിൽ നിന്ന് ആരെല്ലാം മന്ത്രിമാരാകും എന്നീ കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് എൻഡിഎയിലെ ചർച്ചകൾ. മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ ഘടകകക്ഷികളുമായി ഇന്ന് തന്നെ ചർച്ച പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. വിലപേശാൻ സാധ്യതയുള്ള ടിഡിപിയെയും ജെഡിയുവിനെയും അനുനയിപ്പിക്കുകയാണ് പ്രധാന വെല്ലുവിളി.

ആരാകും പ്രതിപക്ഷ നേതാവ്? ചർച്ചകൾ സജീവമാക്കി കോൺ​ഗ്രസ്, രാഹുൽ മതിയെന്ന് ഭൂരിഭാ​ഗം നേതാക്കളും
മന്ത്രിസഭയിൽ ആരൊക്കെ? നിർമ്മലാ സീതാരാമനും അമിത് ഷായും തുടർന്നേക്കും, സാധ്യതകൾ ഇങ്ങനെ

Related Stories

No stories found.
logo
Reporter Live
www.reporterlive.com