ചാറ്റ് ചെയ്തത് 'എ ഐ കാമുകൻ'; സംഭവം അറിഞ്ഞ് ഞെട്ടി കാമുകി, പിന്നെ തുറന്നുപറച്ചില്‍

ബാംഗ്ലൂരിൽ ഇത്തരത്തിൽ പലരും എഐ ഉപയോ​ഗിക്കുന്നതായും പെൺകുട്ടി പറഞ്ഞു
ചാറ്റ് ചെയ്തത് 'എ ഐ കാമുകൻ';  സംഭവം അറിഞ്ഞ് ഞെട്ടി കാമുകി, പിന്നെ തുറന്നുപറച്ചില്‍

ബാംഗ്ലൂർ: കാമുകനാണ് തന്നോട് സംസാരിച്ചതെന്ന് കരുതിയ യുവതിയെ ഞെട്ടിച്ച് എഐ. ചാറ്റ് ചെയ്തത് എഐ കാമുകന്‍ ആണെന്ന് അറിഞ്ഞായിരുന്നു യുവതിയുടെ ഞെട്ടൽ. ബാംഗ്ലൂർ സ്വദേശിനിയായ യുവതി തന്നെയാണ് തനിക്ക് പറ്റിയ ഈ ചതി സമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇരുവരും പരസ്പരം കാണാതെയാണ് പ്രണയം ആരംഭിക്കുന്നത്. വളരെ മാന്യമായി സ്നേഹത്താടെ തന്നെയായിരുന്നു ചാറ്റ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ പെൺകുട്ടിക്ക് ഒരു രീതിയിലുള്ള സംശയവും തോന്നിയിരുന്നില്ല. എന്നാൽ ഇരുവരും നേരിട്ട് കണ്ടപ്പോഴാണ് പെൺകുട്ടിക്ക് സത്യാവസ്ഥ മനസ്സിലാകുന്നത്.

പരസ്പരം കണ്ടപ്പോഴാണ് തന്നോട് ചാറ്റ് ചെയ്യുന്ന വ്യക്തിയും നേരിട്ട് കണ്ട ആളും തമ്മിൽ നല്ല വ്യത്യാസമുണ്ടെന്ന് പെൺകുട്ടിക്ക് മനസ്സിലാകുന്നത്. സംസാരിക്കുന്ന രീതിയിലും ഭാഷയിലും എല്ലാം വ്യത്യാസമുണ്ടായിരുന്നു. ഒരു വാക്ക് തികച്ച് സംസാരിക്കാനുള്ള ​ധൈര്യം പോലും കാമുകനില്ലെന്ന് യുവതി തിരിച്ചറിഞ്ഞു. അങ്ങനെ സംസാരിക്കുന്നതിനിടയിലാണ് ഇരുവരും ചാറ്റിനായി എഐ ഉപയോഗിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത്.

ഇതോടെ പെൺകുട്ടിക്ക് കാര്യം മനസ്സിലായി. തന്നോട് കാമുകൻ ഇതുവരെ സംസാരിച്ചിരുന്നത് എഐയുടെ സഹായത്തോടെയാണെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞു. ബാംഗ്ലൂരിൽ ഇത്തരത്തിൽ പലരും എഐ ഉപയോഗിക്കുന്നതായും പെൺകുട്ടി പറഞ്ഞു. എഐ എന്ന ആധുനിക സംവിധാനത്തെ നല്ല രീതിക്ക് അപ്പുറം മോശമായി ഉപയോ​ഗിക്കുന്ന പ്രവണത ചൂണ്ടികാണിച്ചു കൊണ്ടാണ് പെൺകുട്ടി സമൂഹ മാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.

ചാറ്റ് ചെയ്തത് 'എ ഐ കാമുകൻ';  സംഭവം അറിഞ്ഞ് ഞെട്ടി കാമുകി, പിന്നെ തുറന്നുപറച്ചില്‍
'ഡ്യൂട്ടിക്ക് പോയി, പിന്നീട് വിവരം ഒന്നുമില്ല'; പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി, ദുരൂഹത

Related Stories

No stories found.
logo
Reporter Live
www.reporterlive.com