നടി ഫ്ലാറ്റിൽ മരിച്ച നിലയിൽ, വിഷാദ രോഗമെന്ന് കുടുംബം

മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നടി തൻ്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ നിഗൂഢമായ കുറിപ്പ് പങ്കുവെച്ചിരുന്നു
നടി ഫ്ലാറ്റിൽ മരിച്ച നിലയിൽ, വിഷാദ രോഗമെന്ന് കുടുംബം

ഭോജ്പുരി നടി അമൃത പാണ്ഡെയെ ബീഹാറിലെ അപ്പാർട്ടുമെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നടി തൻ്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ ഒരു നിഗൂഢ കുറിപ്പ് പങ്കുവെച്ചിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

നടി ഫ്ലാറ്റിൽ മരിച്ച നിലയിൽ, വിഷാദ രോഗമെന്ന് കുടുംബം
മോദി പുടിനെന്ന് പവാര്‍; പുടിനില്‍ നിന്നും പത്മവിഭൂഷന്‍ ഏറ്റുവാങ്ങിയിരുന്നുവെന്ന് മോദി

സിനിമയിൽ മതിയായ ജോലി അവസരങ്ങൾ ലഭിക്കാത്തതിനാൽ അമൃത ഏറെ നാളായി നിരാശയിലായിരുനെന്നും വിഷാദ രോഗവുമായി മല്ലിടുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിശോധ് എന്ന വെബ് സീരീസിലാണ് അമൃത അവസാനമായി അഭിനയിച്ചത്. ഭോജ്പുരി സൂപ്പർസ്റ്റാർ ഖേസരി ലാൽ യാദവിനൊപ്പം 'ദീവാനപൻ' എന്ന സിനിമയിലും അവർ പ്രവർത്തിച്ചിട്ടുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com