ശരിയായ നിലപാടായിരുന്നു മൻമോഹൻ സിംഗിന്‍റേത്; റാഷിദ് അൽവി

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് വികസനത്തിൽ മുൻഗണന നൽകിയത് ശരിയായ നിലപാടായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് റാഷിദ് അൽവി
ശരിയായ നിലപാടായിരുന്നു മൻമോഹൻ സിംഗിന്‍റേത്;  റാഷിദ് അൽവി

ന്യൂഡൽഹി: സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് വികസനത്തിൽ മുൻഗണന നൽകിയത് ശരിയായ നിലപാടായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് റാഷിദ് അൽവി. സച്ചാർ കമ്മറ്റിയുടെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ പട്ടിക ജാതി, വർഗ സമൂഹങ്ങളേക്കാൾ മോശം അവസ്ഥയായിരുന്നു മുസ്ലിംകളുടേത്, സമൂഹത്തിന്റെ പിൻനിരയിൽ നിൽക്കുന്ന അവരെ മുന്നോട്ട് കൊണ്ട് വരാനാണ് ന്യൂനപക്ഷങ്ങൾക്ക് മുൻഗണ നൽകിയിട്ടുള്ള പദ്ധതികൾ മൻമോഹൻ സിംഗ് ആസൂത്രണം ചെയ്തെതെന്നും റാഷിദ് അൽവി പറഞ്ഞു.

സമ്പന്നരെയും ശക്തരെയും മാത്രമാണ് ബിജെപി ബഹുമാനിക്കുന്നതെന്നും സമൂഹത്തിലെ പിന്നോക്കക്കാരെയും അവശത അനുഭവിക്കുന്നവരെയും പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്തിന് മുകളില്‍ ഏറ്റവും കൂടുതല്‍ അവകാശമുള്ളത് മുസ്‌ലിങ്ങള്‍ക്കാണെന്ന് പറഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ പ്രസംഗിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് റാഷിദ് അൽവിയുടെ പ്രതികരണം. ഐഎഎന്‍എസിനോടായിരുന്നു റാഷിദ് അൽവിയുടെ പ്രതികരണം.

ശരിയായ നിലപാടായിരുന്നു മൻമോഹൻ സിംഗിന്‍റേത്;  റാഷിദ് അൽവി
മൻമോഹൻ സിംഗിന്‍റെ അതേ അജണ്ടയാണ് രാഹുൽ ഗാന്ധിക്ക്: വിനോദ് താവ്ഡെ

Related Stories

No stories found.
logo
Reporter Live
www.reporterlive.com