മൻമോഹൻ സിംഗിന്‍റെ അതേ അജണ്ടയാണ് രാഹുൽ ഗാന്ധിക്ക്: വിനോദ് താവ്ഡെ

ബിജെപി സഖ്യകക്ഷിയായ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയുടെ പ്രകടനപത്രികയിൽ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് പരാമർശിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിനോദ് താവ്ഡെ
മൻമോഹൻ സിംഗിന്‍റെ അതേ അജണ്ടയാണ് രാഹുൽ ഗാന്ധിക്ക്: വിനോദ് താവ്ഡെ

ന്യൂ‍ഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ അതേ അജണ്ടയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അജണ്ടയെന്ന് ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ. രാജ്യത്തിൻ്റെ സമ്പത്തിൻ്റെ ആദ്യ അവകാശം ന്യൂനപക്ഷങ്ങൾക്കായിരിക്കണമെന്നും അല്ലാതെ ആദിവാസികൾക്കോ ​​ദലിതുകൾക്കോ ​​അല്ലെന്നുമാണ് ആ അജണ്ടയെന്നും അദ്ദേഹം പറഞ്ഞു. ‌ ബിജെപി സഖ്യകക്ഷിയായ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയുടെ പ്രകടനപത്രികയിൽ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് പരാമർശിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിനോദ് താവ്ഡെ. കോൺഗ്രസ് ഇത്തരമൊരു കണക്കെടുപ്പ് ആവശ്യപ്പെട്ടിരുന്നുവെന്ന് വിനോദ് താവ്ഡെ പറഞ്ഞു.

'ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസല്ല രാഹുൽ ഗാന്ധിയുടെ അജണ്ട. മൻമോഹൻ സിംഗ് നേരത്തെ പ്രസ്താവിച്ചതാണ് രാഹുലിന്‍റെ അജണ്ട. രാജ്യത്തിൻ്റെ സമ്പത്തിൻ്റെ ആദ്യ അവകാശം ന്യൂനപക്ഷങ്ങൾക്കാണെന്നാണ് ആ അജണ്ട', താവ്‌ഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിൽ സംവാദത്തിന് ആരെയും ബിജെപി സ്വാഗതം ചെയ്യുന്നുവെന്നും താവ്‌ഡെ പറഞ്ഞു.

'ഞാൻ ന്യൂനപക്ഷങ്ങൾ എന്ന വാക്കുകൾ ഉപയോഗിക്കുന്നു, ആദിവാസികൾക്കും ദലിതർക്കും ഒന്നും ലഭിക്കില്ലെന്ന് മൻമോഹൻ സിംഗ് വളരെ വ്യക്തമായി പറഞ്ഞിരുന്നു', താവ്ഡെ പറഞ്ഞു.

മൻമോഹൻ സിംഗിന്‍റെ അതേ അജണ്ടയാണ് രാഹുൽ ഗാന്ധിക്ക്: വിനോദ് താവ്ഡെ
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ; രണ്ട് പ്രതികൾ അറസ്റ്റിൽ

രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിയ്ക്കും മല്ലികാർജുൻ ഖാർഗേയ്ക്കും അക്കാര്യത്തില്‍ ഒരു അഭിപ്രായമില്ല. അതിനർത്ഥം അവർ അത് അംഗീകരിക്കുന്നുവെന്നാണ്. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളേയ്ക്കും അദ്ദേഹത്തിൻ്റെ സഖ്യകക്ഷികളായ ശരദ് പവാറിനും ഉദ്ധവ് താക്കറെയ്ക്കും സിംഗ് പറഞ്ഞത് തന്നെയാണോ വേണ്ടതെന്നും താവ്ഡെ ചോദിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com