അധികാരത്തിലെത്തിയാൽ ആദ്യം പൗരത്വ നിയമം റദ്ദാക്കും, സിപിഐഎം ഒറ്റ സംസ്ഥാന പാർട്ടി: പി ചിദംബരം

പ്രകടനപത്രികയിൽ പരാമർശിച്ചിട്ടില്ലെങ്കിലും സിഎഎ റദ്ദാക്കുകയാണ് കോൺ​ഗ്രസ് ലക്ഷ്യമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അധികാരത്തിലെത്തിയാൽ ആദ്യം പൗരത്വ നിയമം റദ്ദാക്കും, സിപിഐഎം ഒറ്റ സംസ്ഥാന പാർട്ടി: പി ചിദംബരം

തിരുവനന്തപുരം: ഇന്‍ഡ്യ സഖ്യം അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ പാർലമെന്റ് സമ്മേളനത്തിൽത്തന്നെ വിവാദമായ പൗരത്വ ഭേദഗതി നിയമം (സി.എ.എ) റദ്ദാക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ചിദംബരം. പ്രകടനപത്രികയിൽ പരാമർശിച്ചിട്ടില്ലെങ്കിലും സിഎഎ റദ്ദാക്കുകയാണ് കോൺ​ഗ്രസ് ലക്ഷ്യമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

"കോൺ​ഗ്രസിന്റെ പ്രകടനപത്രികയിൽ പൗരത്വഭേദഗതി നിയമം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പരാമർശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നിരന്തരം ആരോപണം ഉന്നയിക്കുന്നു. പ്രകടനപത്രിക നീണ്ടുപോയതിനാലാണ് വിഷയം ഒഴിവാക്കിയത്. കഴിഞ്ഞ പത്ത് വർഷം ബിജെപി തങ്ങളുടെ ഭൂരിപക്ഷം ദുരുപയോ​ഗം ചെയ്തത് രാജ്യത്തിന് വലിയ നഷ്ടം വരുത്തിവച്ചു" ചിദംബരം പറഞ്ഞു.

അഞ്ച് നിയമങ്ങളും പൂർണ്ണമായി റദ്ദ് ചെയ്യപ്പെടും. താൻ പ്രകടനപത്രിക കമ്മിറ്റിയുടെ ചെയർമാനാണ്. പൗരത്വഭേദഗതി നിയമം ഭേദ​ഗതിചെയ്യുന്നതിന് പകരം തീർച്ചയായും റദ്ദാക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. കോൺ​ഗ്രസ് നിയമത്തെ എതിർത്തിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം ശശി തരൂർ പാർലമെന്റിൽ സംസാരിച്ചത് ചൂണ്ടിക്കാട്ടിക്കൊണ്ട് ചിദംബരം തള്ളി.

സംസ്ഥാന തിരഞ്ഞെടുപ്പെന്ന മട്ടിലാണ് പിണറായി കോൺ​ഗ്രസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ദേശീയതലത്തിൽ ബിജെപിക്കെതിരെ പോരാടാനും ഡൽഹിയിൽ സർക്കാർ രൂപീകരിക്കാനും കോൺ​ഗ്രസാണ് മികച്ചത്. സിപിഐഎം ഒരു ഒറ്റ സംസ്ഥാന പാർട്ടിയാണ്. അയോധ്യയിലെ രാമക്ഷേത്രം തിര‍ഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. അയോധ്യയിൽ ഇപ്പോൾ ഒരു ക്ഷേത്രമുണ്ട്. ഇക്കാര്യം ജനങ്ങൾ ആ​ഗ്രഹിച്ചിരുന്നു. ഇതോടെ ഈ കഥ അവസാനിക്കണം. രാജ്യം ആര് ഭരിക്കണമെന്നതിൽ ക്ഷേത്രത്തിന് ഒരു പങ്കുമുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അധികാരത്തിലെത്തിയാൽ ആദ്യം പൗരത്വ നിയമം റദ്ദാക്കും, സിപിഐഎം ഒറ്റ സംസ്ഥാന പാർട്ടി: പി ചിദംബരം
'ബിജെപി വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുന്നു, ഗുണ്ടാസംഘങ്ങളെ സമീപിച്ചു'; യുഡിഎഫ് പരാതി നല്‍കി

Related Stories

No stories found.
logo
Reporter Live
www.reporterlive.com