'ബിജെപി വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുന്നു, ഗുണ്ടാസംഘങ്ങളെ സമീപിച്ചു'; യുഡിഎഫ് പരാതി നല്‍കി

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബിജെപിക്കെതിരെ യുഡിഎഫിന്റെ പരാതി.
'ബിജെപി വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുന്നു, ഗുണ്ടാസംഘങ്ങളെ സമീപിച്ചു'; യുഡിഎഫ് പരാതി നല്‍കി

തിരുവനന്തപുരം: ബിജെപി വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമം നടത്തുന്നുവെന്ന് യുഡിഎഫ്. യുഡിഎഫ് തിരുവനന്തപുരം തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പരാതിയുമായി രംഗത്തുവന്നത്. ബിജെപിയുടേത് മതസൗഹാര്‍ദ്ദം തകര്‍ത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കമാണ്. ഗുണ്ടാസംഘങ്ങളെ സമീപിച്ചതായുളള വിവരം ഉണ്ടെന്നും യുഡിഎഫ് ആരോപിക്കുന്നു.

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബിജെപിക്കെതിരെ യുഡിഎഫിന്റെ പരാതി. അതേസമയം കാസര്‍കോട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിയും സിപിഐഎമ്മും കൊമ്പുകോര്‍ത്തു. തൃക്കരിപ്പൂരില്‍ ബിജെപി പ്രചാരണ വാഹനം സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞതായാണ് പരാതി. പടന്ന കടപ്പുറത്ത് സ്ഥാനാര്‍ത്ഥി പര്യടനം നടത്തുന്നതിനിടെ സിപിഐഎം പ്രവര്‍ത്തകരായ പി പി രതീഷ്, പി പി അരുണ്‍ എന്നിവര്‍ ഭീഷണിപ്പെടുത്തിയെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പ്രചാരണത്തിനിടെയായിരുന്നു സംഭവം.

സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനി ചന്തേര പൊലീസില്‍ പരാതി നല്‍കി. രണ്ട് പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. ജനപ്രാധിനിത്യ നിയമപ്രകാരം രണ്ട് പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com