ബം​ഗാളിൽ പ്രചാരണത്തിനിടെ യുവതിയെ ചുംബിച്ച് ബിജെപി സ്ഥാനാർത്ഥി; വിവാദം, യുവതിയുടെ പ്രതികരണമിങ്ങനെ

അദ്ദേഹം എന്നെ ഒരു മകളായി കണ്ടാണ് ചുംബിച്ചത്. അതിലൊരു തെറ്റ് ഉള്ളതായി കാണുന്നില്ലെന്നും യുവതി പ്രതികരിച്ചു
ബം​ഗാളിൽ പ്രചാരണത്തിനിടെ യുവതിയെ ചുംബിച്ച് ബിജെപി സ്ഥാനാർത്ഥി; വിവാദം, യുവതിയുടെ പ്രതികരണമിങ്ങനെ

ബം​ഗാൾ: ബം​ഗാളിൽ പ്രചരണത്തിനിടെ യുവതിയെ ഉമ്മ വെച്ച ബിജെപി സ്ഥാനാർത്ഥിയും എംപിയുമായ കങ്കൺ മുർമുവിനെതിരെ കോൺ​ഗ്രസ് രം​ഗത്തെത്തി. ബം​ഗാളിലെ മാൾഡ ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് കങ്കൺ മുർമു. തിര‍ഞ്ഞെടുപ്പ് പ്രചരണത്തിനായി ചഞ്ചലിലെ ശ്രിഹിപ്പൂർ മണ്ഡലത്തിൽ എത്തിയപ്പോഴാണ് കങ്കൺ യുവതിക്ക് ഉമ്മ നൽകിയത്. വളരെ പെട്ടെന്ന് തന്നെ കങ്കൺ മുർമുവിൻ്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

'സ്ത്രീ വിരുദ്ധ രാഷ്ട്രീയക്കാർക്ക് ക്ഷാമമില്ല' എന്ന മറുപടിയാണ് കോൺ​ഗ്രസ് ചിത്രത്തിന് നൽകിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ എംപി യുവതിയെ ലൈം​ഗിക ചുവയോടെ സ്പർശിക്കുകയാണെന്നും ഇതിലൂടെ ബിജെപി നേതാക്കൾക്ക് സ്ത്രീകളോടുള്ള മനോഭാവം എന്താണെന്ന് വ്യക്തമാണെന്നും കോൺ​ഗ്രസ് കളിയാക്കി. ഇതേ അവസ്ഥ തന്നെയായിരിക്കും വീണ്ടും മോദി ഭരണത്തിൽ വന്നാൽ ഉണ്ടാവുകയെന്നും കോൺ​ഗ്രസ് എക്സിലൂടെ പങ്കുവെച്ചു.

ബിജെപി എംപിയുടെ ഈ പ്രവർത്തി ബം​ഗാൾ സംസ്കാരത്തിന് ഒട്ടും ചേർന്നതല്ലെന്നായിരുന്നു കോണ്‍ഗ്രസ് മാൾഡ ജില്ല വൈസ് പ്രസിഡൻ്റ് പ്രതികരിച്ചത്. വോട്ട് നേടാനായി ബിജെപി ഇത്തരത്തിലാണ് ഒരോ കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ ഒരു പക്ഷേ ബിജെപി വിജയിച്ചതിന് ശേഷം എന്തായിരിക്കും അവസ്ഥ എന്നും അദ്ദേഹം ചോദിച്ചു. ഇതിന് ഉള്ള തീരുമാനം എടുക്കേണ്ടത് ജനങ്ങളാണ് എന്നും അദ്ദേഹം പറഞ്ഞു.

താൻ യുവതിയെ ചുംബിച്ചത് ഒരു കുട്ടിയെ പോലെ കണ്ടിട്ടാണെന്നായിരുന്നു കങ്കൺ മുർമുവിൻ്റെ പ്രതികരണം. ഒരു കുട്ടിയെ ചുംബിക്കുന്നതിൽ തെറ്റില്ല. ഇത് തികച്ചും ഗൂഢാലോചനയാണ്. മോശം മൂല്യങ്ങൾ ചിന്തിക്കുന്നത് കൊണ്ടാണ് കോൺ​ഗ്രസിന് ഇത്തരത്തിൽ ചിന്തിക്കാനാകുന്നതെന്നും കങ്കൺ മുർമു പ്രതികരിച്ചു. കോൺ​ഗ്രസിനെതിരെ പരാതി നൽകുമെന്നും ഇത്തരം ചിത്രങ്ങളിലൂടെ പാർട്ടിയെയും പാർട്ടി നേതാക്കളെയും അപകീർത്തിപെടുത്തുകയാണ് കോൺ​ഗ്രസ് ലക്ഷ്യമെന്നും കങ്കൺ മുർമു കുറ്റപ്പെടുത്തി.

കങ്കൺ മുർമു ചുംബിച്ച പെൺകുട്ടിയും പ്രതികരണവുമായി രം​ഗത്തെത്തി. 'അദ്ദേഹം എന്നെ ചുംബിച്ചു, ശരിയാണ്. അദ്ദേഹം എന്നെ ഒരു മകളായി കണ്ടാണ് ചുംബിച്ചത്. അതിലൊരു തെറ്റ് ഉള്ളതായി കാണുന്നില്ല. വൃത്തികെട്ട ചിന്താ​ഗതി ഉള്ളവരാണ് സമൂഹ മാധ്യമങ്ങളിൽ ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. കങ്കൺ മുർമു എന്നെ ഒരു മകളായിട്ടാണ് കാണുന്നത്. ചിത്രം എടുക്കുന്ന സമയത്ത് തൻ്റെ മാതാപിതാക്കൾ രണ്ട് പേരും അവിടെ ഉണ്ടായിരുന്നു' - യുവതി പ്രതികരിച്ചു. ചിത്രങ്ങൾ അനാവശ്യമായി പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്നും യുവതി പറഞ്ഞു. സ്വന്തം മകളെ പോലെ ഒരാളെ ചുംബിച്ചാൽ അതിൽ എന്താണ് തെറ്റ് എന്നും യുവതി ചോദിച്ചു.

ബം​ഗാളിൽ പ്രചാരണത്തിനിടെ യുവതിയെ ചുംബിച്ച് ബിജെപി സ്ഥാനാർത്ഥി; വിവാദം, യുവതിയുടെ പ്രതികരണമിങ്ങനെ
എൻഡിഎ സ്ഥാനാർത്ഥിയുടെ വിജയം പ്രവചിച്ച് തത്ത; കൈനോട്ടക്കാരനെ പൊക്കി പൊലീസ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com