രാജ്കുമാർ ആനന്ദിന്റെ രാജി, ആം ആദ്മി പാർട്ടി ആശങ്കയിൽ; കൂടുതൽ നേതാക്കൾ രാജിവെക്കുമോ?

പാർട്ടി ഒറ്റക്കെട്ടായി കെജ്‌രിവാളിന് പിന്നിൽ അണിനിരക്കും എന്ന് എഎപി നേതാക്കൾ നിരന്തരം വ്യക്തമാക്കുമ്പോഴാണ് മന്ത്രിയുടെ രാജി. രാജ്കുമാർ ആനന്ദിന് പിന്നാലെ കൂടുതൽ നേതാക്കൾ രാജിവെക്കുമോ എന്ന സംശയത്തിലാണ് ആം ആദ്മി പാർട്ടി.
രാജ്കുമാർ ആനന്ദിന്റെ രാജി, ആം ആദ്മി പാർട്ടി ആശങ്കയിൽ; കൂടുതൽ നേതാക്കൾ രാജിവെക്കുമോ?

ഡൽഹി: ഡൽഹി മന്ത്രി രാജ്കുമാർ ആനന്ദ് രാജിവെച്ചതിന് പിന്നാലെ കൂടുതൽ നേതാക്കൾ രാജിവെക്കുമോ എന്ന ആശങ്കയിൽ ആം ആദ്മി പാർട്ടി. സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി കരുക്കൾ നീക്കുകയാണ് എന്ന് എഎപി ആരോപിക്കുന്നു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിന് പിന്നാലെ തൊഴിൽ മന്ത്രി രാജ്കുമാർ ആനന്ദിൻ്റെ രാജി ആം ആദ്മി പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. പാർട്ടി ഒറ്റക്കെട്ടായി കെജ്‌രിവാളിന് പിന്നിൽ അണിനിരക്കും എന്ന് എഎപി നേതാക്കൾ നിരന്തരം വ്യക്തമാക്കുമ്പോഴാണ് മന്ത്രിയുടെ രാജി. രാജ്കുമാർ ആനന്ദിന് പിന്നാലെ കൂടുതൽ നേതാക്കൾ രാജിവെക്കുമോ എന്ന സംശയത്തിലാണ് ആം ആദ്മി പാർട്ടി. ഇഡി അന്വേഷണത്തിൽ ഭയപ്പെട്ടാണ് രാജി എന്നും സംസാരമുണ്ട്. രാജ് കുമാർ ആനന്ദ് ബിജെപിയിൽ ചേരും എന്നാണ് സൂചന.

തൊഴിൽ വകുപ്പിൻ്റെ ചുമതലെ പുതിയ മന്ത്രിക്ക് നൽകുക എന്നതാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി. ജയിലിലുള്ള അരവിന്ദ് കെജ്‌രിവാൾ ആണ് വകുപ്പ് മാറ്റം ഗവർണറെ അറിയിക്കേണ്ടത്. ആം ആദ്മി പാർട്ടിയുടെയും അരവിന്ദ് കെജ്‍രിവാളിൻ്റെയും വിശ്വാസ്യത നഷ്ടമായെന്ന് ബിജെപി ആരോപിച്ചു. ആം ആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് രാജ്കുമാർ ആനന്ദ് പറയുമ്പോൾ അത് ഇനിയും പലരും പാർട്ടി വിടുമെന്ന സന്ദേശമാണെന്ന നിലപാടിലാണ് ബിജെപി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ബിജെപി ഇന്നും പ്രതിഷേധിക്കും.

രാജ്കുമാർ ആനന്ദിന്റെ രാജി, ആം ആദ്മി പാർട്ടി ആശങ്കയിൽ; കൂടുതൽ നേതാക്കൾ രാജിവെക്കുമോ?
എംഎല്‍എമാര്‍ക്ക് അഗ്നിപരീക്ഷ; രാജ്കുമാര്‍ ആനന്ദ് ഭയന്നുപോയിരിക്കാമെന്ന് ആപ്പ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com