ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ഫലം ഇന്ന്

ഇടതു വിദ്യാർഥി സംഘടനകളായ ഐസ, എസ്എഫ്ഐ, എഐഎസ്എഫ്, ഡിഎസ്എഫ് എന്നിവ സഖ്യത്തിലാണ് മത്സരിക്കുന്നത്
ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ഫലം ഇന്ന്

ന്യൂഡൽഹി: ഡൽഹി ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ മുതൽ വോട്ടെണൽ ആരംഭിക്കും. ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടന്നത്. ഇടതു വിദ്യാർഥി സംഘടനകളായ ഐസ, എസ്എഫ്ഐ, എഐഎസ്എഫ്, ഡിഎസ്എഫ് എന്നിവ സഖ്യത്തിലാണ് മത്സരിക്കുന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സെൻട്രൽ സീറ്റുകൾക്കു പുറമേ 42 കൗൺസിലർമാരെയും തിരഞ്ഞെടുക്കും.

ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ഫലം ഇന്ന്
സിക്കാറിൽ സിപിഐഎമ്മിന് 'കൈ കൊടുത്ത്' കോൺഗ്രസ്; ചുവപ്പ് പടർത്താൻ അമ്രാ റാം

എബിവിപി, എൻഎസ‍്‍യുഐ, ആർജെഡിയുടെ വിദ്യാർഥി വിഭാഗമായ ഛാത്ര രാഷ്ട്രീയ ജനതാദൾ, ബാപ്സ, ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്നീ സംഘടനകളും മത്സര രംഗത്ത് ഉണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതു വിദ്യാർഥി സഖ്യമാണ് വിജയിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് സംഘർഷങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com