ലോക്സഭ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് മഹാവികാസ് അഘാഡി സഖ്യം; ഇന്‍ഡ്യ മുന്നണി സീറ്റ് ധാരണയിൽ

മഹാവികാസ് അഘാഡി സഖ്യത്തിൻ്റെ സീറ്റ് പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും
ലോക്സഭ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് മഹാവികാസ് അഘാഡി സഖ്യം; ഇന്‍ഡ്യ മുന്നണി സീറ്റ് ധാരണയിൽ

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ ലോക്സഭ തിരഞ്ഞെടുപ്പ് അഞ്ചു ഘട്ടമായി നടത്തുന്നത് ചോദ്യം ചെയ്ത് മഹാവികാസ് അഘാഡി സഖ്യം. ഏപ്രിൽ 19, 26, മെയ് 7, 13 , 20 എന്നീ തിയതികളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിലപാട് ചോദ്യം ചെയ്ത് മഹാവികാസ് അഘാഡി സഖ്യം രംഗത്ത് എത്തിയിട്ടുണ്ട്. ശ്രദ്ധ തിരിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി എന്നാണ് പ്രതിപക്ഷ ആരോപണം.

2014 ൽ മൂന്നും 2019 ൽ നാലും ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത് എന്ന് പ്രതിപക്ഷം ചുണ്ടിക്കാട്ടുന്നു. മഹാവികാസ് അഘാഡി സഖ്യത്തിൻ്റെ സീറ്റ് പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. ശിവസേന ഉദ്ദവ് പക്ഷവും കോൺഗ്രസും 18 സീറ്റുകളിൽ മത്സരിക്കാനാണ് സാധ്യത.

ലോക്സഭ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് മഹാവികാസ് അഘാഡി സഖ്യം; ഇന്‍ഡ്യ മുന്നണി സീറ്റ് ധാരണയിൽ
വരന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തി വധു, തുല്യതയുടെ നല്ല മാതൃകയെന്ന് സോഷ്യൽ മീഡിയ; വീഡിയോ

എൻഡിഎ സീറ്റ് വിഭജനം അവസാന ഘട്ടത്തിലാണ്. 31 മണ്ഡലങ്ങളിൽ ബിജെപി മത്സരിക്കും. ഏകനാഥ് ഷിൻ്റെയുടെ നേതൃത്വത്തിലുള്ള ശിവസേന 13 മണ്ഡലങ്ങളിൽ മത്സരിക്കാനാണ് ധാരണ. എൻസിപി അജിത്ത് പവാർ പക്ഷം നാല് സീറ്റുകളിലും ഉണ്ടാകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com