വരന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തി വധു, തുല്യതയുടെ നല്ല മാതൃകയെന്ന് സോഷ്യൽ മീഡിയ; വീഡിയോ

ലിംഗപരമായ വ്യത്യാസങ്ങള്‍ മറികടക്കുന്നതില്‍ മനുഷ്യന്‍ കൈവരിച്ച പുരോഗതിയുടെ അടയാളമാണ് ഈ വീഡിയോ എന്നായിരുന്നു ഒരു കമന്റ്.
വരന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തി വധു, തുല്യതയുടെ നല്ല മാതൃകയെന്ന് സോഷ്യൽ മീഡിയ; വീഡിയോ

കൊച്ചി: വിവാഹവേദിയിൽ വെച്ച് വരന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തി വധു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വധുവിന്റെ നെറ്റിയിൽ സിന്ദൂരം തൊട്ടശേഷം വരൻ സിന്ദൂരച്ചെപ്പ് വധുവിന് നേരെ നീട്ടുന്നത് വീഡിയോയിൽ കാണാം. തുടർന്ന് തനിക്കും സിന്ദൂരം ചാർത്താൻ വധുവിനോട് ആവശ്യപ്പെട്ടു. ഇതുകേട്ട് അമ്പരന്ന വധു ആദ്യം നിരസിക്കുകയാണ് ചെയ്തത്. എന്നാൽ വരൻ വീണ്ടം ആവശ്യപ്പെട്ടതോടെ വധു അത് അനുസരിക്കുകയായിരുന്നു.

2022 ഡിസംബറിൽ നടന്ന വിവാഹത്തിൽ നിന്നുള്ള വീഡിയോയാണിത്. ഇപ്പോൾ ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഫിറ്റ്‌നസ് കോച്ചായ ഖുശ് റാത്തോഡും യുട്യൂബറായ കസക് ഗുപ്തയുമാണ് ഈ വീഡിയോയിലെ വരനും വധുവും. ഇരുവരും തമ്മിലുള്ള പ്രണയവും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശദമായി പങ്കുവെയ്ക്കുന്നുണ്ട്.

വധൂവരന്‍മാരെ അഭിനന്ദിച്ച് നിരവധി പേര്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ലിംഗപരമായ വ്യത്യാസങ്ങള്‍ മറികടക്കുന്നതില്‍ മനുഷ്യന്‍ കൈവരിച്ച പുരോഗതിയുടെ അടയാളമാണ് ഈ വീഡിയോ എന്നായിരുന്നു ഒരു കമന്റ്. വിവാഹ ബന്ധം തുല്യതയില്‍ നിന്നാണ് ഉണ്ടാകുന്നതെന്ന് ഇതിലും നന്നായി വിവരിക്കാനാകില്ലെന്നും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com