'തൊഴിലിനുള്ള അവകാശം'; യുവാക്കളെ നോട്ടമിട്ട് കോൺ​ഗ്രസ് പ്രകടനപത്രിക; പ്രഖ്യാപനം ഉടൻ

യുവാക്കൾക്ക് പ്രാതിനിധ്യം നൽകുന്നതായിരിക്കും കോൺ​ഗ്രസ് പ്രകടനപത്രിക
'തൊഴിലിനുള്ള അവകാശം'; യുവാക്കളെ നോട്ടമിട്ട് കോൺ​ഗ്രസ് പ്രകടനപത്രിക; പ്രഖ്യാപനം ഉടൻ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ യുവാക്കളെ ആകർഷിക്കാനുള്ള ശ്രമങ്ങളിൽ കോൺ​ഗ്രസ്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ആദ്യമായി 'തൊഴിലിനുള്ള അവകാശം' എന്ന ​വാ​ഗ്ദാനം ഉൾപ്പെടുത്തുമെന്നാണ് വിവരം. മാത്രമല്ല പരീക്ഷകളിൽ ചോദ്യപേപ്പർ ചോർത്തുന്നവർക്ക് കടുത്ത ശിക്ഷ എന്നതും ഉൾപ്പെടുത്താൻ ആലോചിക്കുന്നു.

മധ്യപ്രദേശിലെ ബഡനവാറിൽ വച്ച് നടക്കുന്ന റാലിയിൽ തൊഴിലിനുള്ള അവകാശമെന്ന പ്രകടന പത്രിക വാ​ഗ്ദാനത്തെക്കുറിച്ച് ഔ​ദ്യോ​ഗികമായി പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. കോൺ​ഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർ​ഗെ, രാഹുൽ ​ഗാന്ധി തുടങ്ങിയവർ റാലിയിൽ പങ്കെടുക്കും. കോൺ​ഗ്രസ് പ്രവർത്തക സമിതി ചേർന്ന് വാ​ഗ്ദാനങ്ങളെന്തെല്ലാം എന്ന കാര്യത്തിൽ തീരുമാനമാകും എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുവാക്കൾക്ക് പ്രാതിനിധ്യം നൽകുന്നതായിരിക്കും കോൺ​ഗ്രസ് പ്രകടനപത്രിക എന്നും രാജ്യത്ത് ആദ്യമായാണ് തൊഴിലിനുള്ള അവകാശം എന്ന വാ​ഗ്ദാനവുമായി പാർ‌ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കോൺ​ഗ്രസ് വൃത്തങ്ങൾ പറയുന്നു. സർക്കാർ ജോലി നൽകുന്നതിൽ സുതാര്യത ഉറപ്പാക്കും, ചോദ്യപേപ്പർ‌ ചോർച്ച തടയും, ജാതി സെൻസസ്, പാർശ്വവൽ‌ക്കരിക്കപ്പെട്ടവർക്ക് സാമ്പത്തിക പിന്തുണ എന്നിങ്ങനെയാണ് പ്രകടനപത്രികയിലെ മറ്റ് വാ​ഗ്ദാനങ്ങളെന്നാണ് വിവരം.

'തൊഴിലിനുള്ള അവകാശം'; യുവാക്കളെ നോട്ടമിട്ട് കോൺ​ഗ്രസ് പ്രകടനപത്രിക; പ്രഖ്യാപനം ഉടൻ
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ; പ്രതീക്ഷയോടെ കേരളം

Related Stories

No stories found.
logo
Reporter Live
www.reporterlive.com