കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ; പ്രതീക്ഷയോടെ കേരളം

ഹർജി പിൻവലിച്ചാൽ അടിയന്തിരമായി 13,000 കോടി അനുവദിക്കാമെന്ന കേന്ദ്ര നിർദേശം കേരളം തള്ളിയിരുന്നു
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ; പ്രതീക്ഷയോടെ കേരളം

തിരുവനന്തപുരം: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് കേരളം സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും. ജസ്റ്റിസ്മാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹർജി പരി​ഗണിക്കുന്നത്. അടിയന്തിരമായി 26,000 കോടി കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകണം എന്നാണ് കേരളത്തിന്റെ ആവശ്യം.

ഹർജി പിൻവലിച്ചാൽ അടിയന്തിരമായി 13,000 കോടി അനുവദിക്കാമെന്ന കേന്ദ്ര നിർദേശം കേരളം തള്ളിയിരുന്നു. ഹർജി നേരത്തെ പരി​ഗണിച്ചപ്പോൾ സുപ്രീം കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരും കേരള സർക്കാരും ചർച്ചകൾ നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല.

അതേസമയം ശമ്പള പ്രതിസന്ധിയില്‍ നിലപാട് കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍ ജീവനക്കാര്‍. ഉടനടി ശമ്പള വിതരണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പണിമുടക്കിലേക്ക് കടക്കുമെന്ന് വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം ലഭ്യമാക്കാന്‍ ഇന്ന് സുപ്രീം കോടതി ഇടപെട്ടാല്‍ പ്രശ്നപരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ; പ്രതീക്ഷയോടെ കേരളം
കക്കയത്ത് ഇന്ന് ഹർത്താൽ, കാട്ടുപോത്തിനെ വെടിവെക്കും; മുന്നറിയിപ്പുമായി വനംവകുപ്പ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com