'ബച്ചനും ഐശ്വര്യയും വന്നു, എന്നാൽ ഒരു ദളിത് മുഖം കണ്ടോ?';രാമക്ഷേത്ര പ്രതിഷ്ഠയിൽ രാഹുൽ ​ഗാന്ധി

'അമിതാഭ് ബച്ചൻ പങ്കെടുത്തു, ഐശ്വര്യ ബച്ചൻ പങ്കെടുത്തു, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. പക്ഷേ നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന സാധാരണക്കാരായ ജനങ്ങൾ പങ്കെടുത്തില്ല'
'ബച്ചനും ഐശ്വര്യയും വന്നു, എന്നാൽ ഒരു ദളിത് മുഖം  കണ്ടോ?';രാമക്ഷേത്ര പ്രതിഷ്ഠയിൽ രാഹുൽ ​ഗാന്ധി

ഡൽഹി: കഴിഞ്ഞ മാസം നടന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബോളിവുഡ് താരം അമിതാഭ് ബച്ചനെയും ഐശ്വര്യ റായ് ബച്ചനെയും പരാമർശിച്ചു കൊണ്ടായിരുന്നു ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന ഭാരത് ജോഡോ ന്യായ് യാത്രയിലെ രാഹുലിന്റെ പ്രതികരണം.

രാഷ്ട്രത്തെ മുന്നോട്ട് നയിക്കേണ്ട, നയിക്കുന്ന ആളുകൾ രാമ ക്ഷേത്ര പരിപാടിയിൽ ഉണ്ടായിരുന്നില്ല. എന്നാൽ അമിതാഭ് ബച്ചനും ഐശ്വര്യ റായ് ബച്ചൻ പോലുള്ള സെലിബ്രിറ്റികളെ മാത്രമാണ് ക്ഷണിച്ചതെന്നും രാഹുൽ പറഞ്ഞു. 'നിങ്ങളിലാരൊക്കെ രാമമന്ദിർ പ്രാണ പ്രതിഷ്ഠ കണ്ടു? അവിടെ നിങ്ങൾ എത്ര ഒബിസി, എസ്ടി/എസ്‌സി മുഖങ്ങളെ കണ്ടു? അമിതാഭ് ബച്ചൻ പങ്കെടുത്തു, ഐശ്വര്യ ബച്ചൻ പങ്കെടുത്തു, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. പക്ഷേ നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന സാധാരണക്കാരായ ജനങ്ങൾ പങ്കെടുത്തില്ല. നിങ്ങൾക്ക് ഒരിക്കലും രാജ്യത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ ഈ ആളുകൾ ആഗ്രഹിക്കുന്നു എന്നതാണ് അതിന് കാരണം' രാഹുൽ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആർഎസ്എസ് മേധാവി മോഹൻ ഭഗവതിൻ്റെയും നേതൃത്വത്തിലായിരുന്നു രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. ആയിരക്കണക്കിന് സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും മറ്റ് പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ പ്രതിപക്ഷം പൂർണമായും മാറി നിന്നിരുന്നു. ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണ് എന്നാരോപിച്ചായിരുന്നു പ്രതിപക്ഷം ഒഴിവായത്.

'ബച്ചനും ഐശ്വര്യയും വന്നു, എന്നാൽ ഒരു ദളിത് മുഖം  കണ്ടോ?';രാമക്ഷേത്ര പ്രതിഷ്ഠയിൽ രാഹുൽ ​ഗാന്ധി
പഞ്ചാബ്;ഒറ്റക്കൊറ്റക്ക് മത്സരിക്കാമെന്ന് കോണ്‍ഗ്രസും ആപ്പും ചേര്‍ന്ന് തീരുമാനിച്ചതെന്ന് കെജ്‌രിവാള്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com