യോഗി ആദിത്യനാഥല്ല, ഈ നേതാവാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രി; പട്ടിക ശ്രദ്ധ നേടുന്നു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മൂന്നാം സ്ഥാനത്തും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ നാലാം സ്ഥാനത്തുമാണുള്ളത്
യോഗി ആദിത്യനാഥല്ല, ഈ നേതാവാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രി; പട്ടിക ശ്രദ്ധ നേടുന്നു

ന്യൂഡൽഹി: നേതാക്കളുടെ സ്വീകാര്യത അളക്കാൻ ലക്ഷ്യമിട്ട് അടുത്തിടെ നടത്തിയ സർവേ പ്രകാരം രാജ്യത്തെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിമാരിൽ രണ്ടാം സ്ഥാനം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്. 51.3 ശതമാനം ജനപ്രീതിയോടെയാണ് യോഗി രണ്ടാം സ്ഥാനത്തെത്തിയത്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കാണ് പട്ടികയിൽ ഒന്നാമതുള്ളത്. 52.7 ശതമാനം ജനസമ്മതിയാണ് അദ്ദേഹത്തിനുള്ളത്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മൂന്നാം സ്ഥാനത്തും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ നാലാം സ്ഥാനത്തുമാണുള്ളത്. 48.6 ശതമാനമാണ് ഹിമന്ത ബിശ്വ ശർമ്മയ്ക്ക് ലഭിച്ചത്. 2021 മെയ് മാസത്തിലാണ് അദ്ദേഹം അസമിൻ്റെ 15-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. 42.6 ശതമാനം ജനപ്രീതിയാണ് ഭൂപേന്ദ്ര പട്ടേലിനുളളത്.

യോഗി ആദിത്യനാഥല്ല, ഈ നേതാവാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രി; പട്ടിക ശ്രദ്ധ നേടുന്നു
പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷക്ക് സണ്ണി ലിയോണും? ഹാള്‍ടിക്കറ്റ് വൈറല്‍

ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹയ്ക്കാണ് അഞ്ചാം സ്ഥാനം. 41.4 ശതമാനം ജനപ്രീതിയുള്ള സാഹ 2016 ലാണ് ബിജെപിയിൽ ചേർന്നത്. 2022 മെയ് മാസത്തിൽ അദ്ദേഹം രണ്ടാം തവണ ത്രിപുരയുടെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com