'സീത'യുടെ പേര് മൃഗങ്ങള്‍ക്ക് നല്‍കരുത്; ഹര്‍ജിക്കൊപ്പം അപേക്ഷയും വെക്കാന്‍ വിഎച്ച്പി

ഹിന്ദു ആരാധനാ മൂര്‍ത്തിയായ സീതയുടെ പേര് നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കൊപ്പം ഒരു അപേക്ഷയും വെക്കാനാണ് തീരുമാനം
'സീത'യുടെ പേര് മൃഗങ്ങള്‍ക്ക് നല്‍കരുത്; ഹര്‍ജിക്കൊപ്പം അപേക്ഷയും വെക്കാന്‍ വിഎച്ച്പി

ന്യൂഡല്‍ഹി: സിലിഗുരി സഫാരി പാര്‍ക്കില്‍ 'സീത' എന്ന പെണ്‍സിംഹത്തെ 'അക്ബര്‍' എന്ന് പേരുള്ള ആണ്‍സിംഹത്തിനൊപ്പം ഒരു കൂട്ടിലിട്ടെന്നാരോപിച്ച് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ മറ്റൊരു അപേക്ഷയുമായി വിശ്വഹിന്ദു പരിഷത്ത്. ആരാധനാ മൂര്‍ത്തികളുടെ പേര് മൃഗങ്ങള്‍ക്ക് നല്‍കരുതെന്ന് ആവശ്യപ്പെടാനാണ് വിഎച്ച്പി തീരുമാനം. ഇക്കാര്യം ബംഗാള്‍ സര്‍ക്കാരിനെ അറിയിക്കും.

ഹിന്ദു ആരാധനാ മൂര്‍ത്തിയായ സീതയുടെ പേര് നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കൊപ്പം ഒരു അപേക്ഷയും വെക്കാനാണ് തീരുമാനം. പേര് മാറ്റണമെന്ന് ആവശ്യം നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നുവെന്നും അംഗീകരിക്കാത്ത സാഹചര്യത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനുമാണ് തീരുമാനം.

'സീത'യുടെ പേര് മൃഗങ്ങള്‍ക്ക് നല്‍കരുത്; ഹര്‍ജിക്കൊപ്പം അപേക്ഷയും വെക്കാന്‍ വിഎച്ച്പി
യോഗി ആദിത്യനാഥല്ല, ഈ നേതാവാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രി; പട്ടിക ശ്രദ്ധ നേടുന്നു

ഫെബ്രുവരി 13 നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സീതയെയും അക്ബറിനെയും ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. രണ്ട് സിംഹങ്ങളെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്. ഫെബ്രുവരി 16ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിലെത്തിയ ഹര്‍ജി ഈ മാസം 20 ന് വിശദമായി പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.

ത്രിപുരയിലെ സിലിഗുരിയില്‍ നിന്നും എത്തിച്ച സിംഹജോഡികളാണ് ഇതെന്നും സീത്, അക്ബര്‍ എന്നത് അവയ്ക്ക് നേരത്തെ ഇട്ട പേരുകളാണെന്നും അത് മാറ്റിയിട്ടില്ലെന്നുമാണ് പാര്‍ക്ക് അധികൃതര്‍ പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com