എംപിമാര്‍ സ്ഥിരം പ്രശ്‌നക്കാരാണോ? രാജ്യസഭയുടെ പ്രത്യേക അധികാര സമിതി ഇന്ന് യോഗം ചേരും

നേരിട്ട് ഹാജരാകാന്‍ സമിതി എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ല
എംപിമാര്‍ സ്ഥിരം പ്രശ്‌നക്കാരാണോ? രാജ്യസഭയുടെ പ്രത്യേക അധികാര സമിതി ഇന്ന് യോഗം ചേരും

ന്യൂഡല്‍ഹി: സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 11 എംപിമാരുടെ വിശദീകരണം കേള്‍ക്കാന്‍ രാജ്യസഭയുടെ പ്രത്യേക അധികാര സമിതി ഇന്ന് യോഗം ചേരും. രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിംഗിന്റെ അധ്യക്ഷതയില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ സ്ഥിരം പ്രശ്‌നക്കാരാണോ എന്നാണ് സമിതി പരിശോധിക്കുന്നത്.

എംപിമാര്‍ സ്ഥിരം പ്രശ്‌നക്കാരാണോ? രാജ്യസഭയുടെ പ്രത്യേക അധികാര സമിതി ഇന്ന് യോഗം ചേരും
തരൂരിനെ പ്രശംസിച്ചത് ആലങ്കാരികമായി; തിരുവനന്തപുരത്ത് ബിജെപി തന്നെ വിജയിക്കുമെന്ന് ഒ രാജഗോപാല്‍

നേരിട്ട് ഹാജരാകാന്‍ സമിതി എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ല. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരില്‍ ആറ് പേര്‍ കോണ്‍ഗ്രസ് പ്രതിനിധികളാണ്. നാല് പേര്‍ ഇടത് എംപിമാരും ഒരാള്‍ ഡിഎംകെ അംഗവുമാണ്. ബിനോയ് വിശ്വം, ജോണ്‍ ബ്രിട്ടാസ്, എ എ റഹിം, ജെബി മേത്തര്‍ എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കേരളത്തില്‍ നിന്നുള്ള എംപിമാര്‍. എംപിമാര്‍ നേരിട്ട് ഹാജരാകാന്‍ പ്രത്യേക അധികാര സമിതി നോട്ടീസ് നല്‍കിയിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com